കുരങ്ങിനെ ചത്ത നിലയിൽ കണ്ടെത്തി

മാനന്തവാടി: മേഖലയിൽ കുരങ്ങ് പനി ഭീതി നിലനിൽക്കെ വീണ്ടും . ബേഗൂർ റേഞ്ചിന് കീഴിലെ മാനന്തവാടി അമ്പുകുത്തി ഔഷധത്തോട്ടത്തിലാണ് ആൺ കുരങ്ങിനെ ചത്ത നിലയിലും മറ്റൊരു കുരങ്ങിനെ അവശ നിലയിലും കണ്ടെത്തിയത്. നോർത് വയനാട് ഡി.എഫ്.ഒ. രമേഷ് ബിഷ്ണോയ്, ബേഗൂർ റേഞ്ച് ഓഫിസർ വി. രതീശൻ എന്നിവർ സ്ഥലം സന്ദർശിച്ചു. പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റി എച്ച്. ഒ. ഡി ഡോ.രഘു രവീന്ദ്രൻ, എപ്പിഡമോളജിസ്റ്റ് ഡോ. ദിലീപ് ഫൽഗുനൻ , പത്തോളജിസ്റ്റുകളായ ഡോ. എം. പ്രദീപ്, ഡോ.അനൂപ് രാജ് എന്നിവരുടെ നേതൃത്വത്തിൽ കുരങ്ങിൻെറ ജഡം പോസ്റ്റ് മോർട്ടം നടത്തി. ശരീരാവശിഷ്ടം പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ആരോഗ്യ വകുപ്പിന് കീഴിലെ വെക്ടർ കൺേട്രാൾ യൂനിറ്റ് കുരങ്ങ് ചത്ത പ്രദേശത്തിന് 50 മീറ്റർ ചുറ്റളവിൽ ചെള്ള് നശീകരണ സ്പ്രേ തളിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ഡി. എം. ഒ അറിയിച്ചു. WEDWD1 മാനന്തവാടി അമ്പുകുത്തിയിൽ കുരങ്ങിൻെറ ജഡം വെറ്ററിനറി സർജൻമാർ പോസ്റ്റ് മോർട്ടം ചെയ്യുന്നു .............................. പെൺകുട്ടികളെ അപമാനിച്ച സംഭവം: കുറ്റവാളികളെ സി.പി.എം സംരക്ഷിക്കുന്നു- യൂത്ത് കോൺഗ്രസ് കൽപറ്റ: മുതിരേരിയിലെ പെൺകുട്ടികളെ അപമാനിക്കുകയും ചോദ്യം ചെയ്ത പിതാവിനെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത സി.പി.എം ക്രിമിനലുകളെ പാർട്ടി നേതാക്കളുടെ പിന്തുണയോടെ ഒളിവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കേസിലെ പ്രതിയുടെ അടുത്ത ബന്ധുകൂടിയായ സി .പി.എം നേതാവിൻെറ നേതൃത്വത്തിലാണ് പ്രതികൾക്ക് സൗകര്യം നൽകുന്നത്. സി.പി.എം ഇടപെടൽ മൂലം പൊലീസ് ഒത്താശയോടെ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തി. മാധ്യമങ്ങളിൽ വാർത്ത വരികയും കേസ് വിവാദമാവുകയും ചെയ്തപ്പോഴാണ് പൊലീസ് അന്വേഷണത്തിന് ഇറങ്ങിയത്. പ്രതികളെ സംരക്ഷിക്കുന്ന സി.പി.എം നേതാക്കൾ സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്നും യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി , സുൽത്താൻബത്തേരി, കൽപറ്റ എന്നിവിടങ്ങളിൽ പ്രതിഷേധ ലുക്ക് ഔട്ട് നോട്ടീസ് സമരം നടത്തി. കൽപറ്റയിൽ നടന്ന പ്രതിഷേധം യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ്എബിൻ മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ പുൽപ്പള്ളി, രോഹിത് ബോധി, വി.സി. ഷൈജൽ, സാലി റാട്ടക്കൊല്ലി എന്നിവർ നേതൃത്വം നൽകി. മാനന്തവാടിയിൽ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അനീഷ് വാളാട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.കെ. ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. WEDWDL 6 യൂത്ത് കോൺഗ്രസ് കൽപറ്റയിൽ നടത്തിയ പ്രതിഷേധം യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യുന്നു ...................... കാർഷിക പുരോഗമന സമിതിയുടെ അരി ഈവർഷം വിപണിയിൽ -ബിഷപ് സുൽത്താൻ ബത്തേരി: കാർഷിക പുരോഗമന സമിതിയുടെ ഹരിത ഗ്രാമം ജൈവകൃഷി പദ്ധതിയിൽ ഉൽപാദിപ്പിച്ച അരി ഈ വർഷം വിപണിയിൽ ഇറക്കുമെന്ന് സമിതി രക്ഷാധികാരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് പറഞ്ഞു. നെൽകൃഷിക്ക് 25 ഏക്കർ മീനങ്ങാടി പഞ്ചായത്തിലെ പന്നിമുണ്ടയിലും പാതിരിപാലത്തും സജ്ജമാക്കും. കൂടാതെ ഹരിതഗ്രാമം പദ്ധതിയിൽ അംഗമായ കർഷകരുടെ നെല്ല്കൂടി ശേഖരിക്കും. കൊളഗപ്പാറ ജങ്ഷനിൽ നാലേക്കർ സ്ഥലം ട്രെയിനിങ് സൻെറിനും, പ്രോസസ്സിങ് യൂനിറ്റിനും, ഔട്ട്‌ലെറ്റിനുമായും തൽക്കാലികമായി വിട്ടുനൽകും. ലോക്ഡൗൺ കാലയളവിൽ തൈകളുടെയും പഴവർഗങ്ങളുടെയും പച്ചക്കറികളുടെയും വിതരണം വ്യാപിപ്പിക്കും. തൈകൾ നടുന്നതിൻെറ ഉദ്ഘാടനം ബിഷപ് ഡോ .ജോസഫ് മാർ തോമസ്, ഹരിതഗ്രാമം പദ്ധതി ചെയർമാൻ ഡോ.പി. രാജേന്ദ്രൻ എന്നിവർ നിർവഹിച്ചു. സമിതി സംസ്ഥാന ചെയർമാൻ പി.എം. ജോയി, പദ്ധതി കൺവീനർ വി. പി. യൂസഫ് ഹാജി, അഡ്വ. പി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. WEDWDL 7 ഹരിത ഗ്രാമം പദ്ധതിപ്രവർത്തകർ ലോക്ഡൗൺ കാലയളവിൽ തൈകളും പച്ചക്കറികളും വ്യാപിക്കുന്നതിൻെറ ഉദ്ഘാടനം കാർഷിക പുരോഗമന സമിതി രക്ഷാധികാരി ബിഷപ് ഡോ. ജോസഫ് മാർ തോമസും ഹരിത ഗ്രാമം പദ്ധതി ചെയർമാൻ ഡോ. പി. രാജേന്ദ്രനും നിർവഹിക്കുന്നു --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.