കോൺഗ്രസ് കുത്തിയിരിപ്പ് സമരം

കണ്ണൂർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന കുത്തിയിരിപ്പ് സമരത്തിൻെറ ജില്ലതല ഉദ്ഘാടനം ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയുടെ ദുരിതത്തിലകപ്പെട്ട അസംഘടിത തൊഴിലാളികളുടെയും കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും മറ്റ് പരമ്പരാഗത മേഖലയിലെ സാധാരണക്കാരുടെയും ജീവിതപ്രയാസങ്ങളോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകൾ മുഖംതിരിക്കുകയാണെന്ന് സതീശൻ പാച്ചേനി പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഗിരീശൻ നാമത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. ടി.ഒ. മോഹനൻ, റിജിൽ മാക്കുറ്റി, അഡ്വ. ലിഷ ദീപക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.