കോവിഡില്ലാതെ ഒമ്പതാം നാൾപ്രതീക്ഷയുടെ പത്താം നാൾ

കണ്ണൂർ: കോവിഡ് ഭീതിയകലുന്ന കണ്ണൂരിൽ ഒമ്പത് ദിവസമായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. ഇത്തരത്തിൽ അഞ്ചുദിവസം കൂടി കഴിഞ്ഞാൽ റെഡ് സോണിലുള്ള കണ്ണൂർ ഉടൻ ഓറഞ്ച് സോണിലേക്ക് മാറുമെന്നാണ് ജില്ല ഭരണകൂടത്തിൻെറയും ആരോഗ്യ വകുപ്പിൻെറയും പ്രതീക്ഷ. ജില്ലയില്‍ ഇതുവരെയായി 118 പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 115 പേര്‍ ഇതോടെ ആശുപത്രി വിട്ടു. നിലവിൽ ജില്ലയിൽ മൂന്നുപേർ മാത്രമാണ് ചികിത്സയിലുള്ളത്. അഞ്ചരക്കണ്ടിയിലെ ജില്ല കോവിഡ് ട്രീറ്റ്മൻെറ് സൻെററിൽ രണ്ടുപേരും പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ നിരീക്ഷണത്തിലും പരിശോധനയിലും ആരോഗ്യ വകുപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ചൊവ്വാഴ്ച മുതൽ കണ്ണൂർ വിമാനത്താവളം വഴി കൂടുതൽ േപർ നാട്ടിലെത്തും. ഇവർക്കായി 20000 നിരീക്ഷണമുറികൾ തയാറാക്കിയിട്ടുണ്ട്. നിലവിൽ വൈറസ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 556 പേരാണ്. 38 പേര്‍ ആശുപത്രിയിലും 518 പേര്‍ വീടുകളിലുമാണ് കഴിയുന്നത്. പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 28 പേരും കോവിഡ് ട്രീറ്റ്‌മൻെറ് സൻെററില്‍ മൂന്നുപേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരും കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ അഞ്ചുപേരുമാണ് നിരീക്ഷണത്തിലുള്ളത്. 4454 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 4277 ഫലം വന്നു. ഇതില്‍ 4035 നെഗറ്റിവാണ്. 177 ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസിറ്റിവായത് 135 ആണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.