അതിർത്തി കടക്കാൻ വ്യാജ പാസുമായെത്തിയ വിദ്യാർഥികളെ തിരിച്ചയച്ചു

കൽപറ്റ: കർണാടകയിൽനിന്ന് മുത്തങ്ങ അതിർത്തി കടക്കാൻ വ്യാജ പാസുമായി ബൈക്കിലെത്തിയ രണ്ട് മലയാളി വിദ്യാർഥികളെ പിടികൂടി. ഒരാൾക്കെതിരെ കേസെടുത്ത ശേഷം രണ്ടുപേരെയും കർണാടകയിലേക്ക് തിരിച്ചയച്ചു. മലപ്പുറം ജില്ല കലക്ടറുടെ പാസാണ് വ്യാജമായി ചമച്ചത്. അതിർത്തിയിലെ കൗണ്ടറിൽ പാസിലെ നമ്പർ പരിശോധിച്ചപ്പോഴാണ് വ്യാജമെന്ന് തെളിഞ്ഞത്. ഇവർക്ക് കർണാടക സർക്കാറിൻെറ പാസുണ്ട്. നിലമ്പത്തൂർ ചുങ്കത്തറ സ്വദേശി അഖിൽ ടി. റെജിക്ക് (22) എതിരെയാണ് കേസെടുത്തത്. ഒപ്പമുണ്ടായിരുന്ന 17 വയസ്സിൽ താഴെയുള്ള വിദ്യാർഥിക്കെതിരെ ജുവനൈൽ നിയമപ്രകാരം റിപ്പോർട്ട് നൽകും. ബംഗളൂരുവിൽ വിദ്യാർഥികളാണെന്നും കാത്തിരുന്ന് പ്രയാസപ്പെട്ടപ്പോഴാണ് വീട്ടിൽ പോകാൻ വന്നതെന്നും ഇവർ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഓൺലൈനിൽ അപേക്ഷ നൽകി പാസുമായി എത്താൻ അധികൃതർ നിർദേശിച്ചു. ഇതോടെ ഇരുവരും മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.