കാറ്റിൽ മരങ്ങൾ കടപുഴകി വീടുകൾക്ക് നാശം

നന്മണ്ട: തിങ്കളാഴ്ച വൈകീട്ടുണ്ടായ ശക്തമായ . എഴുകുളത്തെ മാടായിൽ രാജേഷിൻെറ വീടിനു മുകളിലേക്ക് പ്ലാവ് കടപുഴകി. വീടിൻെറ മേൽക്കൂര ഭാഗം ഭാഗികമായി തകർന്നു. തളി ക്ഷേത്രത്തിനു സമീപത്തെ കമ്മിളിക്കണ്ടി സൗമിനി അമ്മയുടെ വീടിനു മുകളിൽ തെങ്ങു വീണ് കേടുപറ്റി. ചാരായവുമായി മൂന്നുപേർ അറസ്റ്റിൽ പേരാമ്പ്ര: കാറില്‍ ചാരായം കൊണ്ടുപോകവേ രണ്ടുപേരെ പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തു. മുതുകാട് ചെങ്കോട്ടക്കൊല്ലി ലൂഷന്‍ (35), മുതുകാട്ടിലെ ആൻറണി (40) എന്നിവരെയാണ് പെരുവണ്ണാമൂഴി സി.ഐ പി. രാജേഷ് അറസ്റ്റ് ചെയ്തത്. ലൂഷന്‍ മുക്കത്ത് ആരോഗ്യ വകുപ്പ് താല്‍ക്കാലിക ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. ഒരു ലിറ്റര്‍ ചാരായം ഇവരില്‍നിന്ന് കണ്ടെടുത്തു. പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. പെരുവണ്ണാമൂഴി കടിയങ്ങാട് റോഡില്‍ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. മുതുകാട്ടിൽ പൊലീസ് നടത്തിയ പരിശോധനയില്‍ ചെങ്കോട്ടക്കൊല്ലിയിലെ സനിലിനെയും (28) ചാരായവുമായി പെരുവണ്ണാമൂഴി സി.ഐ പി. രാജേഷ് അറസ്റ്റ് ചെയ്തു. നെൽവിത്ത് കൃഷിഭവനിൽ ലഭിക്കും മേപ്പയ്യൂർ: കരനെൽകൃഷിക്കും കന്നി നെൽകൃഷിക്കും യോജിച്ച നെൽവിത്ത് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ ലഭ്യമാണ്. വിത്ത് ആവശ്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.