'ഞായർ ലോക്​ഡൗണി'ൽ എല്ലാം നിശ്ചലം

ോട്: ഒന്നര മാസം പിന്നിട്ട ലോക്ഡൗൺ കാലത്തെ ആദ്യ 'സമ്പൂർണ ലോക്ഡൗൺ' ദിനത്തിൽ ജില്ലയിലെ സർവമേഖലയും നിശ്ചലമായി. പെട്രോൾ പമ്പുകൾ പോലും പ്രവർത്തിക്കാതിരുന്നതോടെ അത്യാവശ്യക്കാർ ശരിക്കും വലഞ്ഞു. ഓറഞ്ച് സോണിൻെറ ആനുകൂല്യം പരമാവധി 'മുതലെടുത്ത്' റോഡിൽ ഇറങ്ങിയവരും കറങ്ങിയവരും ഞായറാഴ്ച പുറത്തിറങ്ങിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ അൽപം ഇളവ് വരുത്തിയ െപാലീസ്, സമ്പൂർണ ലോക്ഡൗൺ ദിനം പരിശോധന കർശനമാക്കി. ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് നഗരത്തിൽ വൈകീട്ട്‌ വരെ 34 കേസുകളെടുത്തു. 32 വാഹനങ്ങൾ പിടിച്ചെടുത്തു. റൂറൽ പൊലീസും പരിശോധന കർശനമാക്കിയിരുന്നു. വൈകീട്ട് വരെ 39 കേസുകളെടുത്തു. നിയന്ത്രണം ലംഘിച്ച്‌ ഇറങ്ങിയ 19 വാഹനങ്ങൾ പിടിച്ചെടുത്തു. കൂട്ടമായി റോഡിൽ ഇറങ്ങിയതിനും കേെസടുത്തിട്ടുണ്ട്. ഹോട്ടലുകളിൽ പാഴ്സൽ സംവിധാനത്തിന് അനുമതിയുണ്ടായിരുന്നു. സിഗ്വി, പൊട്ടാഫോ തുടങ്ങിയ ഓൺലൈൻ ഭക്ഷണവിതരണക്കാർക്ക് തിരക്ക് പിടിച്ച ദിനം കൂടിയായിരുന്നു. മരുന്ന് കടകളൊഴികെ കടകളൊന്നും തുറന്നുപ്രവർത്തിച്ചിരുന്നില്ല. ദേശീയപാതകളിൽ വാഹനങ്ങൾ അപൂർവമായാണ് ഓടിയത്. ചരക്ക് വാഹനങ്ങളടക്കം പലയിടത്തായി നിർത്തിയിടുകയായിരുന്നു. കോഴിക്കോട് നഗരത്തിൽ വാഹനഗതാഗതം തീരെ കുറവായിരുന്നെന്ന് സിറ്റി െപാലീസ് അറിയിച്ചു. ഞായറാഴ്ചകളിൽ രാവിലെ നടത്തവും ൈസക്കിൾ യാത്രയും മാത്രം അനുവദിച്ച റോഡുകളിൽ അബദ്ധത്തിൽ ചിലർ വണ്ടികളുമായെത്തിയിരുന്നു. ഇവരെ െപാലീസ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തിരിച്ചയച്ചു. ബീച്ച്റോഡ്, എരഞ്ഞിപ്പാലം-സരോവരം പാർക്ക് റോഡ്, വെള്ളിമാട്കുന്ന്- കോവൂർ റോഡ് എന്നീ പാതകളിൽ രാവിലെ അഞ്ച് മുതൽ പത്ത് വരെ അഞ്ച് മണിക്കൂറാണ് മോട്ടോർ വാഹനങ്ങൾക്ക് ഇനി മുതൽ എല്ലാ ഞായറാഴ്ചയും നിരോധനമുള്ളത്്. ആവശ്യക്കാർക്ക് പെട്രോൾ ലഭ്യമാക്കാൻ പമ്പുകൾ തുറക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും നടപ്പായില്ല. ജില്ലയിലെ മുഴുവൻ പെട്രോൾ പമ്പുകളും ഞായറാഴ്ച അടഞ്ഞുകിടന്നു. കർശനമായ നിബന്ധനകളെക്കുറിച്ച് അറിയാതിരുന്ന പലർക്കും അത്യാവശ്യകാര്യത്തിന് പുറത്തുപോകാൻ വാഹനത്തിൽ ഇന്ധനമില്ലാത്ത അവസ്ഥയായിരുന്നു. അതേസമയം, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട യാത്രകൾക്കും പ്രവർത്തനങ്ങൾക്കും തടസ്സമുണ്ടായില്ല. ജില്ലയിലെ പ്രധാന ആശുപത്രികൾക്ക് സമീപത്തെ ഹോട്ടലും രണ്ട് തട്ടുകടകളും സ്റ്റേഷനറി കടകളും തുറന്നുപ്രവർത്തിച്ചിരുന്നു. ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം കഞ്ഞി വിതരണം പതിവ് തെറ്റാതെ നടന്നു. കെ.എൻ.എം ഗൃഹാങ്കണ പ്രതിഷേധസമരം കൊടുവള്ളി: പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് ജനാധിപത്യപരമായി പ്രതികരിച്ച ഡോ: സഫറുൽ ഇസ്ലാം ഖാൻ, സഫൂറ തുടങ്ങിയവരുൾപ്പെടെ അന്യായമായി അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ച കേന്ദ്ര ഭരണകൂടത്തിൻെറ നടപടിക്കെതിരെ കെ.എൻ.എം(മർകസുദഅ്വ)ൻെറ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ഗൃഹാങ്കണ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് സൗത്ത് ജില്ലാതല ഉദ്ഘാടനം കൊടുവള്ളിയിലെ ഗൃഹാങ്കണത്തിൽ ജില്ല പ്രസിഡൻറ് പി.ടി. അബ്ദുൽ മജീദ് സുല്ലമി നിർവഹിച്ചു. ജില്ല ഭാരവാഹികളായ അബ്ദുൽ റശീദ് മടവൂർ, അബ്ദുല്ലത്തീഫ് അത്താണിക്കൽ, ടി.പി. ഹുസൈൻകോയ, ശുക്കൂർ കോണിക്കൽ, പി.സി. അബ്ദുറഹിമാൻ, പി. അബ്ദുറഹിമാൻ സുല്ലമി, കുഞ്ഞിക്കോയ മാസ്റ്റർ ഒളവണ്ണ, എൻ.ടി. അബ്ദുറഹിമാൻ തുടങ്ങിയവർ വിവിധ പ്രദേശങ്ങളിൽ ഗൃഹാങ്കണ സമരത്തിൽ പങ്കെടുത്തു. മിഠായിത്തെരുവിൽ കടകൾ തുറക്കാൻ അനുവദിക്കണം കോഴിക്കോട്: ലോക്ഡൗണിലെ ഇളവിൻെറ ഭാഗമായി ജില്ലയിലെ ഇതര പ്രദേശങ്ങളിൽ വ്യാപാരം അനുവദിക്കുമ്പോൾ മിഠായിത്തെരുവിനെ മാത്രം മാറ്റി നിർത്തിയത് പുനഃപരിശോധിച്ച് തിങ്കളാഴ്‌ച മുതൽ കടകൾ തുറക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡൻറ് സൂര്യ അബ്ദുൽഗഫൂർ ആവശ്യപ്പെട്ടു. അധികൃതർ നിർദേശിക്കുന്ന സുരക്ഷ ക്രമീകരണങ്ങൾ പാലിക്കാൻ കച്ചവടക്കാർ തയാറാണ്. കോവിഡ് 19ൻെറ വ്യാപന സാധ്യതകൾ തടയാൻ സർക്കാർ നിർദേശ പ്രകാരം പ്രവർത്തിക്കും. കടകൾ പൂട്ടിയതിലൂടെ വ്യാപാരികൾ സാമ്പത്തികമായി തകർന്നിരിക്കുകയാണ്. സർക്കാറിൻെറ ആശ്വാസ നടപടികൾ എത്രയും വേഗം പ്രഖ്യാപിക്കണം. സമൂഹ വ്യാപനം തടയുന്നതിനായി നടപ്പാക്കിയ ലോക്ഡൗണിനെ വെല്ലുവിളിച്ചു ടി. നസിറുദ്ദീൻ നടത്തിയ നാടകം വ്യാപാരികൾക്ക് പ്രതികൂലമായാണ് ബാധിക്കുക. ഇത്തരം അപക്വമായ നടപടികളെ അപലപിക്കുന്നതായും ഗഫൂർ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.