കൂത്തുപറമ്പിലും അടച്ചുപൂട്ടൽ സമ്പൂർണം

കൂത്തുപറമ്പ്: സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ അടച്ചുപൂട്ടൽ കൂത്തുപറമ്പ് മേഖലയിൽ പൂർണം. ഏതാനും മെഡിക്കൽ സ്റ്റോറുകൾ ഒഴികെ മേഖലയിലെ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ മുഴുവൻ അടഞ്ഞുകിടന്നു. സമീപ പഞ്ചായത്തുകളിലും ജനജീവിതം പൂർണമായും സ്തംഭിച്ചു. ആംബുലൻസുകളും അവശ്യസർവിസായി സേവനം നടത്തിയ ഏതാനും വാഹനങ്ങളും മാത്രമേ റോഡിലിറങ്ങിയുള്ളൂ. ലോക്ഡൗണിന് ഇളവുകൾ നൽകിയ മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, വേങ്ങാട് പഞ്ചായത്തുകളിലും സമ്പൂർണ അടച്ചുപൂട്ടലുമായി ജനങ്ങൾ പൂർണമായും സഹകരിച്ചു. നിലവിൽ ട്രിപ്ൾ ലോക്ഡൗൺ മേഖലയായി തുടരുന്ന കോട്ടയം, പാട്യം പഞ്ചായത്തുകളിലും കൂത്തുപറമ്പ് നഗരസഭയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നതിനാൽ ആളുകൾക്ക് വളൻറിയർമാരുടെ സേവനവും വേണ്ടിവന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.