ചെങ്കോട്ടക്കൊല്ലിയിൽ അജ്ഞാത ജീവിയുടെ കാൽപ്പാട്

പടംKPBA 10 ചെങ്കോട്ടക്കൊല്ലി കോളനിയിൽ കണ്ടെത്തിയ അജ്ഞാത ജീവിയുടെ കാൽപ്പാട് പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴിലെ മുതുകാട് ചെങ്കോട്ടക്കൊല്ലിയിൽ സ്വകാര്യ വ്യക്തിയുടെ വീടിന് മുന്നിൽ അജ്ഞാത ജീവിയുടെ കാൽപ്പാട് കണ്ടെത്തി. പട്ടികജാതി കോളനി സ്ഥിതി ചെയ്യുന്ന ഈ ഭാഗം നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. കാൽപ്പാട് ജനങ്ങളിൽ പരിഭ്രാന്തിയുളവാക്കിയിട്ടുണ്ട്. കാറ്റും മഴയും എടച്ചേരിയിൽ വീണ്ടും നാശം എടച്ചേരി: വേനൽ മഴയിലും കാറ്റിലും എടച്ചേരിയിൽ വീണ്ടും നാശനഷ്ടം. കാട്ടിൽ പറമ്പത്ത് ശ്രീധരൻെറ വീടിന് മുകളിൽ തെങ്ങ് വീണ് വരാന്തക്കും കുളിമുറിക്കും കേടുപാട് സംഭവിച്ചു. വരാന്തയിലെ ഞാലിയും ഓടുകളും തകർന്ന നിലയിലാണ്. ജ്വാല വായനശാലക്ക് സമീപം മലോൽ ഗണേശൻെറ 200 വാഴകൾ ശക്തമായ കാറ്റിൽ നശിച്ചു. കുലച്ചതും കുലക്കാത്തതുമായ 300 വാഴകളിൽ 200 വാഴകളാണ് കാറ്റിൽ നിലം പൊത്തിയത്. പ്രതിഷേധിച്ചു മേപ്പയ്യൂർ: നസ്റുദ്ദീനെ ൈകയേറ്റം ചെയ്യാൻ ശ്രമിക്കുകയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്െപൻഡ് ചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയൂർ യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ഷംസുദ്ദീൻ കമ്മന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഓതയോത്ത് രാജൻ, ദിവാകരൻ നായർ, യൂത്ത് പ്രസിഡൻറ് ശ്രീജിത്ത് അശ്വതി എന്നിവർ സംസാരിച്ചു. കനാലിൽ തടസ്സം, വെള്ളം കവിഞ്ഞൊഴുകുന്നു നാദാപുരം: വേനലിൽ ആശ്വാസമായി ഒഴുകിയെത്തിയ കനാൽവെള്ളം കവിഞ്ഞൊഴുകുന്നു. കനാലിൽ മണ്ണ് ഇടിഞ്ഞ് വീണ് തടസ്സപ്പെട്ടതാണ് കനാൽ വെള്ളം കരകവിഞ്ഞൊഴുകാൻ ഇടയാക്കിയത്. നേരത്തെ കനാൽ ശുചീകരിച്ചിരുന്നെങ്കിലും വേനൽമഴയിൽ കനാലുകളുടെ പല ഭാഗങ്ങളും ഇടിഞ്ഞ് വീണ് വെള്ളത്തിൻെറ ഒഴുക്ക് തടസ്സപ്പെടുകയായിരുന്നു. തണ്ണീർ പന്തൽ അഹമ്മദ് മുക്ക്, ചാലപ്പുറം, വെള്ളൂർ ഭാഗങ്ങളിലേക്കുള്ള കനാൽ ഭാഗങ്ങളിലാണ് വെള്ളം കരകവിഞ്ഞൊഴുകുന്നത്. കക്കംവെള്ളി പെട്രോൾ പമ്പ് ഭാഗത്ത് നേരത്തെ കനാലിൽ വൻ കുഴി രൂപപ്പെട്ടത് നാട്ടുകാർ നന്നാക്കിയിരുന്നു. കനാലുകളുടെ പാർശ്വഭിത്തി തകരുന്നതും വെള്ളം പാഴാവാൻ ഇടയാക്കുന്നുണ്ട്. പൂർണ ലോക്ഡൗൺ പൂർണം ബാലുശ്ശേരി: പൂർണ ലോക്ഡൗൺ ബാലുശ്ശേരിയിൽ പൂർണം. മെഡിക്കൽ േഷാപ്പുകളും ആശുപത്രികളും ഒഴിച്ച് ഒറ്റ സ്ഥാപനങ്ങളും കടകളും തുറന്നു പ്രവർത്തിച്ചില്ല. ലോക്ഡൗൺ പ്രഖ്യാപിച്ച അന്നുമുതൽ രാവിലെ ഏഴു മണി മുതൽ പ്രവർത്തിച്ചിരുന്ന ബാലുശ്ശേരി മാർക്കറ്റ് ഇന്നലെ പൂർണമായും ലോക്ഡൗണാക്കി. വളരെ അത്യാവശ്യമുള്ള വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമെ നിരത്തിലിറങ്ങിയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.