പള്ളൂരിലൂടെ ഹൈസ്​പീഡ് റെയിൽ പദ്ധതി; നാട്ടുകാർ കർമസമിതി രൂപവത്​കരിച്ചു

മാഹി: ഇന്ത്യൻ റെയിൽവേയും കേരള സർക്കാറും ചേർന്ന് നടപ്പാക്കാനുദ്ദേശിക്കുന്ന സെമി ഹൈസ്പീഡ് റെയിലിന് കേന്ദ്ര സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ ഇത് കടന്നുപോകുന്ന മാഹി പ്രദേശത്തെ അലൈൻമൻെറിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പള്ളൂർ കേന്ദ്രീകരിച്ച് നാട്ടുകാർ കർമസമിതി രൂപവത്കരിച്ചു. പെരിങ്ങാടി ഭാഗത്തുനിന്ന് റെയിൽ മാഹി ഭാഗത്തേക്ക് പ്രവേശിക്കുന്ന രീതിയിലാണ് അലൈൻമൻെറ്. പദ്ധതി മാഹി പ്രദേശത്തുകൂടി കടന്നുപോകുകയാണെങ്കിൽ പള്ളൂർ ഭാഗത്തെ 280ൽപരം വീടുകളെ ബാധിക്കുമെന്ന് കർമസമിതി കൺവീനർ ഇ.കെ. സുനിൽകുമാർ പറഞ്ഞു. പുതുച്ചേരി മുഖ്യമന്ത്രി, ലഫ് ഗവർണർ, മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ, എം.എൽ.എ എന്നിവർക്ക് ഇതുസംബന്ധിച്ച് ആദ്യ ഘട്ടമെന്ന നിലയിൽ നിവേദനം നൽകി. മാഹി ഒഴിവാക്കി ബദൽ സംവിധാനം കണ്ടെത്തണമെന്ന് കേരള സർക്കാറിനോട് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. തലശ്ശേരി- മാഹി ബൈപാസ് പാതക്കായി മാഹിക്ക് വൻതോതിൽ സ്ഥലം നൽകേണ്ടിവന്നു. ഇനിയും വലിയ തോതിൽ ഭൂമി നൽകാനുള്ള സാഹചര്യമില്ലെന്നും എം.എൽ.എ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. കേരള, പുതുച്ചേരി അധികൃതരുമായി ഇക്കാര്യം സംസാരിച്ചിരുന്നു. മാഹിയിലൂടെ ഈ പദ്ധതി കടന്നുപോകുന്ന തരത്തിലാണെങ്കിൽ മാഹിക്കാർക്ക് ഏറെ പ്രയാസവും ദുരിതവുമുണ്ടാക്കുമെന്നതിനാൽ പുതുച്ചേരി മുഖ്യമന്ത്രി എത്രയും പെട്ടെന്ന് കേരള മുഖ്യമന്ത്രിയുമായി ബന്ധപ്പെടണം. മയ്യഴിയെ പദ്ധതിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി. നാരായണസാമിക്ക് ഇതുസംബന്ധിച്ച് അടുത്തദിവസം കത്ത് നൽകുമെന്നും ഡോ. വി. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.