പൊലീസിന് മാസ്ക് നൽകി

ആലക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് പ്രയത്നിക്കുന്ന പൊലീസിന് കരുവൻചാൽ വൈ.എം.സി.എ പ്രവർത്തകർ മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ്, വാട്ടർബോട്ടിൽ എന്നിവ നൽകി. ആലക്കോട് സി.ഐക്ക് യൂനിറ്റ് പ്രസിഡൻറ് തോമസ് കണ്ണാമ്പടം സാധനങ്ങൾ കൈമാറി. വൈ.എം.സി.എ ദേശീയ എക്സിക്യൂട്ടിവ് അംഗം ഡോ. കെ.എം. തോമസ്, ജെയ്സൺ ഓണംകുളം, എം.എ. ആൻറണി, അലക്സ് മാത്യു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.