തകർത്ത ഷട്ടർ അറ്റകുറ്റപ്പണി നടത്തി; കർഷകരുടെ ദുരിതത്തിന് അറുതി

നരിക്കുനി: സാമൂഹിക ദ്രോഹികൾ തകർത്ത ഷട്ടർ അറ്റകുറ്റപ്പണി നടത്തി തുറന്നു. കണ്ണങ്കര ഫീൽഡ് കുറ്റ്യാടി ഇറിഗേഷൻ ബോത്തി ഷട്ടറാണ് തുറന്നത്. മാസങ്ങളായി തുറക്കാൻ കഴിയാതെ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. ഇതേതുടർന്ന് പ്രദേശത്തെ കർഷകരുടെ എക്കറുകണക്കിന് ഭൂമിയിലെ നേന്ത്രവാഴ കൃഷിയും പച്ചക്കറി കൃഷിയുമുൾപ്പെടെയുള്ളവ ഭീഷണിയിലായി. കിണറുകളിൽ ജല വിതാനം കുറയുകയു ചെയ്തു. നാട്ടുകാർ പഞ്ചായത്തംഗം ഷാനിയുടെ നേതൃത്വത്തിൽ കർഷകരായ പ്രദീപൻ എളേടത്ത്, സി.വി. ഷൈജു ബിലാത്തിയിൽ, രഞ്ജിത്ത്, ബാലകൃഷ്ണൻ കടുപ്പയിൽ, ദിനീഷ് തുടങ്ങിയവർ ചേർന്ന് ഷട്ടർ റിപ്പയർ നടത്തി ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പുനഃസ്ഥാപിച്ചു. ഞായറാഴ്ച ഉച്ചയോടെ ഷട്ടർ ഉയർത്തി വെള്ളം കനാലിലേക്ക് തുറന്നുവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.