അന്തർ സംസ്​ഥാന തൊഴിലാളികളെ യാത്രയയച്ചു

മാവൂർ: ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയച്ചുതുടങ്ങി. തെങ്ങിലക്കടവിൽ താമസിക്കുന്ന 41 പേരെയാണ് ശനിയാഴ്ച നാട്ടിലേക്ക് അയച്ചത്. തെങ്ങിലക്കടവിൽ ചെറൂപ്പ ആശുപത്രിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ക്രീനിങ് നടത്തി തയാറാക്കിയ പട്ടിക അനുസരിച്ചാണ് പ്രേത്യക വാഹനത്തിൽ അയച്ചത്. സ്ക്രീനിങ്ങിൽ രോഗമില്ലെന്ന് ഉറപ്പു വരുത്തിയശേഷമായിരുന്നു ഇത്. ബാക്കിയുള്ളവരെ അടുത്ത ഘട്ടങ്ങളിൽ കൊണ്ടുപോകും. മർകസ് മാസ്ക്കുകൾ കൈമാറി കോഴിക്കോട്: മർകസിൻെറ വക സംസ്ഥാന സർക്കാറിന് കീഴിൽ കൊറോണ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപങ്ങളിലേക്ക് ഒരു ലക്ഷം മാസ്ക്കുകൾ നൽകുന്നു. ഇതിൻെറ ഭാഗമായി കോഴിക്കോട് കലക്ടറേറ്റിലേക്ക് പതിനായിരം മാസ്കുകൾ നൽകി പദ്ധതിക്കു തുടക്കം കുറിച്ചു. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി വഴി നൽകുന്ന മാസ്‌ക്കുകൾ കോഴിക്കോട് ജില്ല കലക്ടർ സാംബശിവ റാവുവിന് ആർ.സി.എഫ്.ഐ മാനേജർ റശീദ് പുന്നശ്ശേരി, ശമീം കെ.കെ. ലക്ഷദീപ് എന്നിവർ ചേർന്ന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.