സംരക്ഷണവല മുറിച്ച് കക്കോടി പുഴയിലേക്ക് കക്കൂസ് മാലിന്യം തള്ളി

കക്കോടി: പുഴക്കു കുറുകെയിട്ട സംരക്ഷണവല മുറിച്ച് കക്കൂസ് മാലിന്യം തള്ളി. കക്കോടി പാലത്തിനു മുകളിൽ പൂനൂർ പുഴ യിലേക്ക് മാലിന്യം തള്ളുന്നത് തടയാനിട്ട വല മുറിച്ചാണ് കഴിഞ്ഞദിവസം കക്കൂസ് മാലിന്യം തള്ളിയത്. വിവിധ ഭാഗങ്ങളിൽനിന്ന് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് പതിവായതോടെ വി-13 കലാ-സാംസ്കാരിക സംഘടന വലവിരിച്ച് തടയുകയായിരുന്നു. അഞ്ചുമാസത്തിനുള്ളിൽ നാലു തവണയാണ് വലമുറിച്ച് മാലിന്യം തള്ളിയത്. പാലത്തിനു സമീപം പുഴയുടെ വശങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരുന്നെങ്കിലും വലമുറിച്ച് കക്കൂസ് മാലിന്യം തള്ളുന്നത് ആദ്യമാണെന്ന് സമീപവാസികൾ പറയുന്നു. കേക്കാടി പഞ്ചായത്തിൻെറയും കോർപേറഷൻെറയും നിരവധി കുടിവെള്ള പദ്ധതികൾ പൂനൂർ പുഴയെ ആശ്രയിച്ചാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.