കരിങ്കല്ലായി ജി.എൽ.പി സ്കൂളിൽ 'നവപ്രഭ'

Photo: Thu_Farook2.jpg പടം : ഫാറൂഖ് ട്രെയിനിങ് കോളജ് സ്കൂൾ അഡോപ്ഷൻ പദ്ധതിയുടെ ആഭിമുഖ്യത്തിൽ കരിങ്കല്ലായി എൽ.പി സ്കൂളിൽ ആരംഭി ക്കുന്ന നവപ്രഭ പദ്ധതി ഉദ്ഘാടനം എസ്. മുഹമ്മദ് യൂനുസ് നിർവഹിക്കുന്നു ഫറോക്ക്: ഫാറൂഖ് ട്രെയിനിങ് കോളജ് സ്കൂൾ അഡോപ്ഷൻ പദ്ധതിയുടെ ഭാഗമായി കരിങ്കല്ലായി ജി.എൽ.പി സ്കൂളിലെ അക്കാദമിക നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന 'നവപ്രഭ' പ്രീ പ്രൈമറി ശാക്തീകരണ പദ്ധതി ഫാറൂഖ് ട്രെയിനിങ് കോളജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി എസ്‌. മുഹമ്മദ് യൂനുസ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പഠന-ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ക്ലാസ്റൂമുകൾ പെയിൻറ് ചെയ്ത് ചിത്രങ്ങൾ ആലേഖനം ചെയ്യുക, അടിസ്ഥാന സൗകര്യങ്ങൾക്കുവേണ്ടിയുള്ള ഫർണിച്ചറുകൾ ശേഖരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നവപ്രഭ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ചെയ്യുന്നത്. നവപ്രഭ പ്രോജക്ടിലേക്കുള്ള ഫണ്ട് ശേഖരണത്തിൻെറ ഉദ്ഘാടനം ഫാറൂഖ് ട്രെയിനിങ് കോളജ് എം.എഡ് വിദ്യാർഥികൾ 10,000 രൂപയുടെ ചെക്ക് സ്കൂൾ ഹെഡ്മാസ്റ്റർ കെ. ആനന്ദ് കുമാറിന് കൈമാറി നിർവഹിച്ചു. ഇംഗ്ലീഷ്, മലയാളം, ഗണിതം എന്നീ വിഷയങ്ങളിൽ ഫാറൂഖ് ട്രെയിനിങ് കോളജിലെ അധ്യാപകവിദ്യാർഥികൾ ഓരോ ക്ലാസിലും ആഴ്ചയിൽ മൂന്നുദിവസം കരിങ്കല്ലായി എൽ.പി സ്കൂളിൽ ക്ലാസുകൾ നൽകുന്നുണ്ട്. ഈ പദ്ധതികൾ വരുംവർഷങ്ങളിൽ മറ്റു സർക്കാർ എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് സ്കൂൾ അഡോപ്ഷൻ പദ്ധതി കോഒാഡിനേറ്റർ ഫസീൽ അഹമ്മദ് അറിയിച്ചു. ഫാറൂഖ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡോ. സി.എ. ജവഹർ അധ്യക്ഷത വഹിച്ചു. രാമനാട്ടുകര നഗരസഭ കൗൺസിലർ എം. പ്രകാശൻ, വിദ്യാലയ സംരക്ഷണ സമിതി പ്രസിഡൻറ് പി. രാജൻ, കരിങ്കലായി ജി.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ കെ. ആനന്ദകുമാർ, സ്കൂൾ പി.ടി.എ പ്രസിഡൻറ് സുചിത്ര, ഐ.ക്യു.എ.സി കോഒാഡിനേറ്റർ ഡോ. ടി. മുഹമ്മദ് സലീം, എം.എഡ് കോഒാഡിനേറ്റർ ഡോ. ടി.കെ. ഉമർ ഫാറൂഖ്, സ്റ്റാഫ് സെക്രട്ടറി മനോജ് പ്രവീൺ, വിദ്യാർഥി യൂനിയൻ ചെയർമാൻ ആർ. ശ്രീഹരി എന്നിവർ സംസാരിച്ചു. ഫസീൽ അഹമ്മദ് സ്വാഗതവും കെ. ഇസ്മായിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.