മിന്നലിൽ നാശനഷ്​ടം

മാവൂർ: ഇടിമിന്നലിൽ വീടിന് നാശം. താത്തൂർപൊയിൽ ചെറിയകുന്നുമ്മൽ കാർത്യായനിയുടെ വീട്ടിലാണ് ഞായറാഴ്ച വൈകുന്നേരമു ണ്ടായ ഇടിമിന്നലിൽ കനത്ത നാശമുണ്ടായത്. ഇടിമിന്നലേറ്റ് കാർത്യായനി ബോധരഹിതയായി വീണു. പരിക്കേറ്റ ഇവർ ചെറൂപ്പ ഹെൽത്ത് സൻെററിൽ ചികിത്സ തേടി. മെയിൻസ്വിച്ച് പൂർണമായി നശിച്ചു. വയറിങ്ങുകളും കത്തി. ടെലിവിഷനും കേടുപാടുപറ്റി. വീട്ടുചുമരിൽ മൂന്നിടത്ത് വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. നരിയോറ മല: വിശദീകരണ പൊതുയോഗം കുറ്റിക്കാട്ടൂർ: നരിയോറ മലയിൽ നടക്കുന്ന നിർമാണപ്രവൃത്തി ഉടനടി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. നരിയോറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പൊതുയോഗം പരിസ്ഥിതി പ്രവർത്തകനും കലാകാരനുമായ ഡോ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കിയ്യലത്ത് വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. നദി സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. രാജൻ, ശബരി മുണ്ടക്കൽ, പ്രസാദ്, സുരേന്ദ്രൻ, രമാദേവി, വാർഡ് മെംബർമാരായ എം. ഗോപാലൻ, മനോഹരൻ, ആർ.വി. ജാഫർ, മാമ്പുഴ സംരക്ഷണ സമിതി പ്രവർത്തകൻ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. ഷിജേഷ് സ്വാഗതവും സത്യചന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.