ഭരണ സമിതിക്ക് നാല് വർഷം; ഒളവണ്ണയിൽ 30 ദിനം 30 ഇനം പരിപാടി

പന്തീരാങ്കാവ്: നാല് വർഷം പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്ക് കടന്ന ഭരണസമിതി ആഘോഷങ്ങളുടെ ഭാഗമായി ഒളവണ്ണയിൽ 30 ദിനം 30 ഇനം പരിപാടി നടപ്പാക്കുന്നു. നവംബർ 19ന് തുടങ്ങി ഡിസംബർ 19ന് അവസാനിക്കുന്ന പരിപാടിയുടെ ഭാഗമായി വിവിധ വികസന പദ്ധതികൾക്ക് തുടക്കമാവുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ഐ.എസ്.ഒ പ്രഖ്യാപനം, ജൈക്ക കുടിവെള്ള പദ്ധതി കണക്ഷൻ മേള, പഞ്ചായത്ത് പദ്ധതിയിൽ നിർമിച്ച 30 റോഡുകളുടെ ഉദ്ഘാടനം, വനിത ഹെൽത്ത് ക്ലബ് ഉദ്ഘാടനം, 'വിമുക്തി' ലഹരി മുക്ത കാമ്പസ് സെമിനാർ, ഗ്രാമ പഞ്ചായത്ത് ഓഫിസിലെ സൗരോർജ വൈദ്യുതി പദ്ധതി ഉദ്ഘാടനം തുടങ്ങിയവയാണ് നടപ്പാക്കുന്നത്. പാലിയേറ്റിവ് കുടുംബ സംഗമം, ലൈഫ് ഭവന പൂർത്തീകരണം, ആയുർവേദ ഡിസ്പൻസറി തറക്കല്ലിടൽ, സംരംഭക സംഗമം, ക്ലീൻ ഒളവണ്ണ ഹരിതനയ പ്രഖ്യാപനം തുടങ്ങിയ പദ്ധതികളും ആഘോഷത്തിൻെറ ഭാഗമായി നടപ്പാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.