രണ്ട് സ്​റ്റീൽ ബോംബുകൾ ക​െണ്ടത്തി

നാദാപുരം: ബോംബ് സ്ക്വാഡിൻെറയും ഡോഗ് സ്ക്വാഡിൻെറയും പരിശോധനയിൽ കല്ലാച്ചി കുറ്റിപ്രത്തുനിന്ന് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ബോബ് സ്ക്വാഡ് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടത്തിയത്. വ്യാഴാഴ്ച രാവിലെ പത്തരമണിയോടെ നാദാപുരം മേഖലകളിൽ ബോംബ് സ്ക്വാഡ് വ്യാപകമായി പരിശോധന നടത്തിയിരുന്നു. ഇതിൻെറ ഭാഗമായി കല്ലാച്ചി കുറ്റിപ്രം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മണ്ണിൽ കുഴിച്ചിട്ട നിലയിൽ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിച്ച രണ്ട് സ്റ്റീൽ ബോംബുകൾ ഡോഗ്‌ സ്ക്വാഡ് കണ്ടെത്തിയത്. ഡോഗ് സ്ക്വാഡിലെ സ്നിഫർ ഡോഗ് ആണ് ബോംബ് കണ്ടെത്തിയത്. പിന്നീട് ബോംബുകൾ നിർവീര്യമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.