കൈവരികൾ പുനഃസ്ഥാപിക്കണം

കൊയിലാണ്ടി: വാഹനം ഇടിച്ചു തകർന്ന ചെങ്ങോട്ടുകാവ് റെയിൽവേ മേൽപാലത്തിൻെറ കൈവരികൾ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. രണ്ടു വർഷത്തോളമായി കൈവരികൾ തകർന്നിട്ട്. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡൻറ് കുമുള്ളി കരുണാകരൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ബി.പി. അനി, രാജേഷ് കീഴരിയൂർ എന്നിവർ സംസാരിച്ചു. കുവൈത്ത് കെ.എം.സി.സി യുടെ തഖ്ദീർ-19 കൊയിലാണ്ടി: കുവൈത്ത് കെ.എം.സി.സി മണ്ഡലം കമ്മിറ്റിയുടെ തഖ്ദീർ 2019 ശനിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നുമണിക്ക് ടൗൺഹാളിലാണ് പരിപാടി. മുനവറലി ശിഹാബ് തങ്ങൾ, കെ. മുരളീധരൻ എം.പി, ഡോ. എം.കെ. മുനീർ എം.എൽ.എ, പി.കെ.കെ. ബാവ, പി.എം.എ. സലാം തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ഫാറൂഖ് ഹമദാനി, മഠത്തിൽ അബ്ദുറഹ്മാൻ, എ. കുഞ്ഞമ്മദ്, എ. അസീസ്, അനുഷാദ് തിക്കോടി, ഷഫീഖ് തിക്കോടി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.