കക്കോടി പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ പുനർനിർമാണ പ്രവൃത്തി 25ന് ആരംഭിക്കും

കക്കോടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൻെറ പുനർനിർമാണ പ്രവൃത്തി 25ന് ആരംഭിക്കും കക്കോടി: പ്രാഥമികാരോഗ്യ കേന്ദ്രത ്തിൻെറ പുനർനിർമാണ പ്രവൃത്തി മേയ് 25ന് ആരംഭിക്കും. പ്രളയത്തെ തുടർന്ന് അപകടത്തിലായ കെട്ടിടം പൊളിച്ചുനീക്കാനുള്ള നിർദേശത്തെ തുടർന്ന് മറ്റു സ്ഥലങ്ങളിലേക്ക് ആരോഗ്യകേന്ദ്രത്തിൻെറ പ്രവർത്തനം മാറ്റുകയായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയുടെ മൂന്നര കോടി രൂപ സഹായത്താലാണ് ആധുനിക സൗകര്യങ്ങളോടെ ആശുപത്രി നിർമിക്കുക. കിടത്തിച്ചികിത്സ, ഓപറേഷൻ തിയറ്റർ, ഫാർമസി, ക്വാർട്ടേഴ്സ് എന്നിവയോടു കൂടിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. നിർമാണപുരോഗതിക്കനുസരിച്ച് കൂടുതൽ ഫണ്ട് അനുവദിക്കാനും തയാറാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായുള്ള ചർച്ചയിൽ അപ്പോളോ ആശുപത്രിയുടെ ഉദ്യോഗസ്ഥർ അറിയിച്ചു. ദിനേന നൂറുകണക്കിന് രോഗികൾക്ക് ആശ്രയമായ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻെറ ശോച്യാവസ്ഥയിൽ നിന്നുള്ള മോചന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. എത്തിപ്പെടാനുള്ള സൗകര്യം മൂലം കുരുവട്ടൂർ, ചേളന്നൂർ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെയും കോർപറേഷൻ പരിധികളിലെയും രോഗികൾ ആശ്രയിക്കുന്നത് ഗ്രാമാരോഗ്യ കേന്ദ്രത്തെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.