കല്ലായി പുഴയോരത്തെ അനധികൃത നിർമാണശ്രമം തടഞ്ഞു

കോഴിക്കോട്: കല്ലായി പുഴയോരത്ത് അനധികൃത നിർമാണത്തിനുള്ള സ്വകാര്യ വ്യക്തികളുടെ ശ്രമം ജില്ല ഭരണകൂടം തടഞ്ഞു. വെ സ്റ്റ് കല്ലായിയിലെ സെബീൽ എൻറർപ്രൈസസിനകത്ത് ചെങ്കല്ലുകൊണ്ട് ഭിത്തികെട്ടാനുള്ള നീക്കമാണ് തടഞ്ഞത്. ഭൂരേഖ തഹസിൽദാർ ഇ. അനിതകുമാരിയുടെയും വില്ലേജ് ഓഫിസറുടെയും നേതൃത്വത്തിലെത്തിയ റവന്യൂ വിഭാഗം നിർമാണപ്രവൃത്തിക്കുള്ള ശ്രമം തടഞ്ഞ് കല്ലുകൾ എടുത്തുമാറ്റാൻ നിർദേശം നൽകുകയായിരുന്നു. കല്ലായി പുഴ സംരക്ഷണസമിതിയുടെ പരാതിപ്രകാരമായിരുന്നു പരിശോധന നടത്തിയത്. പഴകി ചിതലരിച്ച അലകുകളുള്ള മേൽക്കൂരയും ദ്രവിച്ച ഷീറ്റുകൾ കൊണ്ട് മറച്ച ഭിത്തിയുമുള്ള മരവ്യവസായ കേന്ദ്രത്തിനുള്ളിലാണ് കോടതി ഉത്തരവ് മറികടന്ന് നിർമാണപ്രവൃത്തിക്ക് ശ്രമം നടന്നത്. ചുറ്റും ഭിത്തി കെട്ടുന്നതിനായി കടമുറിക്കുള്ളിലേക്കു എടുത്തുവെച്ച കല്ലുകൾ അടിയന്തരമായി പുറത്തേക്ക് എടുത്തുമാറ്റാൻ തഹസിൽദാർ നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.