ലഹരിസംഘത്തി​െൻറ ഇടത്താവളമായി ടൗൺഹാൾ ഇടവഴി

ലഹരിസംഘത്തിൻെറ ഇടത്താവളമായി ടൗൺഹാൾ ഇടവഴി കോഴിക്കോട്: നഗരത്തിലെ ദിനംപ്രതി ധാരാളംപേർ വിവിധ പരിപാടികൾക്ക് എത്ത ുന്ന ടൗൺഹാൾ, ലളിതകല അക്കാദമി, ആർട്ട് ഗാലറി തുടങ്ങിയവക്കു സമീപങ്ങളിെല ഇടവഴികളിൽ ലഹരിസംഘത്തിൻെറ ഇടത്താവളമായി മാറുന്നു. രാവും പകലും നിരവധിപേരാണ് ഈ ഇടവഴിയിൽ എത്തുന്നത്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കൂടാതെ പരസ്യ മദ്യപാനവും പുകവലിയും ഇവിടെ പതിവാണ്. ഇത് ഗാലറിയിൽ എത്തുന്ന സന്ദർശകർക്കും സാംസ്‌കാരിക പ്രവർത്തകർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇവരുടെ ശല്യംവർധിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാരും രാഷ്ട്രീയപാർട്ടികളും രംഗത്ത് എത്തിയിട്ടുണ്ട്. ലഹരിയുടെ ഉന്മാദത്തിൽ നാട്ടുകാരെയും സന്ദർശകരെയും അസഭ്യം പറയുന്നതും പതിവാണ്. പുതിയ ഇടങ്ങള്‍ തേടി നഗരത്തിനു പുറത്തേക്ക് പോകുന്നവരുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.