ചെങ്ങോടുമല സമരം: ഇന്ന് കലക്​ടറേറ്റിൽ ചർച്ച

കൂട്ടാലിട: ചെങ്ങോടുമല ഖനന നീക്കത്തിനെതിരെ ആക്ഷൻ കൗൺസിൽ ഏഴു ദിവസമായി നടത്തിവരുന്ന കോട്ടൂർ പഞ്ചായത്ത് ഓഫിസ് ഉപ രോധസമരം അവസാനിപ്പിക്കാൻ വ്യാഴാഴ്ച കലക്ടർ സമരക്കാരുമായി ചർച്ചനടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനേയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മണിക്ക് കലക്ടറേറ്റിലാണ് യോഗം. ഏഴാം ദിവസവും വൻ ജനപങ്കാളിത്തമാണ് സമരത്തിൽ കണ്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ രാവിലെ മുതൽ സമരപ്പന്തലിലെത്തിയിരുന്നു. സി.പി.എം ബാലുശ്ശേരി ഏരിയ സെക്രട്ടറി സി.എം. ശ്രീധരൻ സമരം ഉദ്ഘാടനം ചെയ്തു. എൻ.കെ. മധുസൂദനൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷീജ പുല്ലരിക്കൽ, ഒറോങ്ങൽ മുരളീധരൻ, സി.എം. ബാലകൃഷ്ണൻ, കേശവൻ നമ്പൂതിരി, സുധീഷ് കോട്ടൂർ, ആർ.എം.പി.ഐ നേതാവ് കെ.കെ. രമ, വി.പി. സുരേന്ദ്രൻ, ടി. ഷാജു, ലത മോഹനൻ, സി.എച്ച്. രാജൻ, സുരേഷ് ചീനിക്കൽ, ജിമിനേഷ് കൂട്ടാലിട എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.