ലോറികൾ കൂട്ടിടിച്ച് അപകടം; രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസിൽ ഗതാഗതക്കുരുക്ക്

പന്തീരാങ്കാവ്: കുടത്തുംപാറയിൽ ടാങ്കർ ലോറിയും ചരക്ക് ലോറിയുമായിടിച്ച് മറിഞ്ഞ് അപകടം. ബുധനാഴ്ച പുലർച്ച അഞ്ച് മ ണിയോടെയാണ് രാമനാട്ടുകര ഭാഗത്തേക്ക് വരികയായിരുന്ന ചരക്കുലോറിയിൽ അതേ ദിശയിൽവന്ന ടാങ്കർ ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടാങ്കറിൻെറ മുൻഭാഗം പൂർണമായി തകർന്നു. ഇരു വാഹനങ്ങളും റോഡിൻെറ രണ്ട് വശങ്ങളിലേക്ക് മറിഞ്ഞു. ലോറി മറിഞ്ഞ് റോഡരികിലെ മരത്തിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് ബൈപ്പാസ് വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. 10 മണിയോടെ ഭാഗിഗമായി ഗതാഗത തടസ്സമൊഴിവാക്കിയെങ്കിലും വൈകിയും വാഹനങ്ങൾ മാറ്റാത്തതിനാൽ പൊലീസ് ഗതാഗതം നിയന്ത്രിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.