പാളയത്തായിരുന്നു പട മുഴുവൻ...

കോഴിക്കോട്: പരസ്യ പ്രചാരണത്തിൻെറ സമാപനം കുറിക്കാൻ മുന്നണി സ്ഥാനാർഥികൾ ഒന്നിച്ചപ്പോൾ പാളയത്ത് ആേവശത്തിരയ ിളകി. എം.കെ. രാഘവനും എ. പ്രദീപ് കുമാറും അഡ്വ. പ്രകാശ് ബാബുവും പ്രവർത്തകർക്കൊപ്പം പാളയം ജങ്ഷനിൽ മുഖാമുഖം ഒന്നിക്കുന്നത് കാണാൻ ഏറെ പേർ തടിച്ചുകൂടിയിരുന്നു. പാളയം-കല്ലായി റോഡിൽ തെക്ക് ഇമ്പീരിയലിനു മുന്നിൽ ബി.ജെ.പിയും വടക്ക് കോട്ടപ്പറമ്പ് ആശുപത്രി ഭാഗത്ത് ഇടതുമുന്നണിയും അണിനിരന്നപ്പോൾ കിഴക്ക് പാളയം സ്റ്റാൻഡിന് മുന്നിലായിരുന്നു യു.ഡി.എഫ് പ്രവർത്തകർ തമ്പടിച്ചത്. എല്ലാം നിയന്ത്രിച്ച് നടുവിൽ വൻ പൊലീസ് സംഘവും. വൈകീട്ട് അഞ്ചോടെ പ്രവർത്തകർ ഒന്നായി പാളയത്തേക്ക് ഒഴുകിയപ്പോൾ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. സൗത്ത് അസി. കമീഷണർ എ.ജെ. ബാബുവിൻെറ നേതൃത്വത്തിൽ സി.ഐ.എസ്.എഫ്, കർണാടക പൊലീസ് എന്നിവരടക്കമുള്ള വൻ സംഘം പാളയത്ത് ഉച്ചക്കുതന്നെ നിരന്നു. എല്ലാം കാമറയിൽ പകർത്തി തെരഞ്ഞെടുപ്പ് നിരീക്ഷകർ വാഹനങ്ങളിൽ കറങ്ങി. ബാൻഡുമേളവും വാേദ്യാപകരണങ്ങളും ബൈക്ക് റാലിയും ഫ്ലാഷ് മോബും റോളർ സ്േകറ്റിങ്ങുമെല്ലാമായി പ്രവർത്തകർ പാതകൾ കൈയടക്കി. ചെഗുവേരയുടെയും രാഹുൽ ഗാന്ധിയുടെയും മോദിയുടെയും തലകൾ മുദ്രണം ചെയ്ത കൊടികൾ പറന്നു. മാവൂർ റോഡ് വഴി ബി.ജെ.പിയുടെ റോഡ് ഷോയാണ് ആദ്യം പാളയത്ത് എത്തിയത്. 4.30ഒാടെ ബൈക്കുകളിൽ ചിട്ടയായി എത്തിയ സംഘം കല്ലായി റോഡിൽ കൊടികളും ആരവങ്ങളുമായി നീങ്ങി. അഞ്ചു മണിയോടെ യു.ഡി.എഫ് റാലി പാളയത്തെത്തിയതോടെ പ്രവർത്തകർ പരസ്പരം കൂടിക്കുഴയുന്നത് തടയാൻ പൊലീസ് പെടാപ്പാട് പെട്ടു. ഇരു മുന്നണികളും പ്രചാരണം കൊഴുപ്പിക്കുന്നതിനിടെ 5.30ഓടെ ചെങ്കൊടിക്കടലുമായി ഇടതുമുന്നണി പ്രവർത്തകർ എത്തി. മൂന്നു സ്ഥാനാർഥികളും തുറന്ന വാഹനങ്ങളിൽ അവസാന പ്രസംഗം നടത്തി. തുടർന്ന് കൊടികൾ വീശിയും നൃത്തം ചെയ്തും പ്രവർത്തകർ ആവേശക്കടൽ തീർത്തു. പ്രചാരണം നിർത്തേണ്ട ആറു മണിയാവുന്നതിന് രണ്ടുമിനിറ്റ് മുേമ്പ പൊലീസ് ഇടെപട്ട് പ്രവർത്തകരെ പിരിച്ചുവിട്ടതോടെയാണ് പരസ്യ പ്രചാരണത്തിന് തിരശ്ശീല വീണത്. പടങ്ങൾ pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.