പരസ്യ പ്രചാരണ സമാപനത്തിനി​െട സംഘർഷം

കോഴിക്കോട്: സ്ഥാനാർഥികളുെട പരസ്യ പ്രചാരണത്തിൻെറ സമാപനത്തിനിെട പലയിടത്തും സംഘർഷം. പാളയത്ത് റോഡിൽ വഴിമുടക് കിയതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഫറോക്ക്്, പുതിയപാലം ഭാഗത്തുനിന്ന് എത്തിയ എൽ.ഡി.എഫ് പ്രവർത്തകരെ പാളയം ബസ് സ്റ്റാൻഡ് റോഡിൽവെച്ച് യു.ഡി.എഫ് പ്രവർത്തകർ തടഞ്ഞെന്നാരോപിച്ചായിരുന്നു സംഘർഷത്തിൻെറ തുടക്കം. 20 മിനിറ്റോളം ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ കൈയാങ്കളിയും വാക്കേറ്റവുമുണ്ടായി. തുടർന്ന് പൊലീസും സി.ഐ.എസ്.എഫും എത്തിയാണ് പ്രവർത്തകരെ നിയന്ത്രിച്ചത്. കല്ലായി റോഡിലൂെട പ്രദീപ് കുമാറിൻെറ പരസ്യ പ്രചാരണത്തിനെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞിരുന്നു. ഇവരോട് എം.എം. അലി റോഡ് വഴി വരാൻ പൊലീസ് നിർദേശിച്ചെങ്കിലും ഇവിെട കോൺഗ്രസിൻെറ പരസ്യ പ്രചാരണത്തിൻെറ സമാപനച്ചടങ്ങ് നടക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകർ റോഡ് നിറഞ്ഞ് നിന്നതോടെ വാഹനങ്ങളുമായെത്തിയ എൽ.ഡി.എഫ് പ്രവർത്തകർക്ക് വഴി നൽകാത്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. പൊലീസ് വഴിതടഞ്ഞെന്നാരോപിച്ച് നിരവധി എൽ.ഡി.എഫ് പ്രവർത്തകർ പൊലീസിനെതിരെയും പ്രതിഷേധിച്ചു. ചക്കുംകടവിൽ പ്രചാരണത്തിനിടെ എൽ.ഡി.എഫ് പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. അരക്കിണറിൽ പ്രചാരണത്തിനിടെ എം.എസ്.എഫ് പ്രവർത്തകനെ സി.പി.എം പ്രവർത്തകർ മർദിച്ചെന്ന് യു.ഡി.എഫ് ആരോപിച്ചു. നഗരത്തിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട സംഘർഷങ്ങളുണ്ടായെങ്കിലും ആർക്കെതിരെയും കേെസടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.