തെയ്യം ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി

ആയഞ്ചേരി: കടത്തനാട്ടിലെ പ്രസിദ്ധമായ കാരേ പുതിയോട്ടിൽ ക്ഷേത്രത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ തെയ്യങ്ങളുടെ ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി. വടക്കൻ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നടന്ന തെയ്യക്കോലങ്ങളുടെ ഫോട്ടോ പകർത്താൻ വർഷങ്ങൾ ചെലവിട്ട ആയഞ്ചേരിയിലെ പുതിയോട്ടുംകണ്ടി അർജുനാണ് ഈ പ്രദർശനം നടത്തിയത്. മുച്ചിലോട്ട് ഭഗവതി, കതിവന്നൂർ വീരൻ, വയനാട് കുലവൻ തുടങ്ങിയ നൂറിലേറെ ചിത്രങ്ങളാണ് പ്രദർശനത്തിന് സജ്ജമാക്കിയത്. കടമേരിയിൽ നടന്ന പ്രദർശനം കടമേരി ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ. രഞ്ജിത്ത് പീറ്റയിൽ, രതീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.