'പുനർജനി' ഉദ്ഘാടനം

ബാലുശ്ശേരി: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന 'പുനർജനി' പ്രളയാനന്തര പുനഃസൃഷ്ടിയുടെ ഭാഗമായുള്ള പദ്ധതി ഉദ്ഘാടനവും പച്ചക്കറിവിത്ത് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപ ലേഖ കൊമ്പിലാട് ആറാളിക്കൽ താഴ വയലിൽ ഉദ്ഘാടനം ചെയ്തു. തരംഗം ക്ലസ്റ്റർ നടപ്പാക്കുന്ന പച്ചക്കറി കൃഷിയുടെ വിത്ത് നടീലും നടത്തി. വാർഡംഗം റീജ കണ്ടോത്തുകുഴി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി. വിദ്യ, എം. പ്രേമ, ദിലീപ്, കെ. രയേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.