കല്ലോട്ടെ മാലിന്യക്കൂമ്പാരം നീക്കിയില്ല

പേരാമ്പ്ര: കല്ലോട് സി.കെ.ജി.എം ഗവ. കോളജ് ബസ് സ്റ്റോപ്പിനടുത്ത് മാലിന്യം കൂട്ടിയിട്ടത് യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നു. 20 മുതൽ സി.കെ.ജിയിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി-സോൺ കലോത്സവം നടക്കുകയാണ്. വിവിധ കോളജുകളിലെ നൂറുകണക്കിന് വിദ്യാർഥികൾ വന്നിറങ്ങേണ്ട സംസ്ഥാന പാതയോരത്താണ് മാലിന്യം കുന്നുകൂടിയിരിക്കുന്നത്. പേരാമ്പ്ര ഗവ. ആശുപത്രിയിലേക്ക് വരുന്ന രോഗികളും ഈ മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം ശ്വസിച്ചാണ് പോകേണ്ടത്. ബസ് സ്റ്റോപ്പിൽ നിൽക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. വാർഡുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും കല്ലോട് ഭാഗത്തുള്ള ഷോപ്പുകളിലെ മാലിന്യങ്ങളുമാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര ലയൺസ് ക്ലബ് പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി. പ്രസിഡൻറ് എ.കെ. മുരളീധരൻ, ഡോ. കെ.വി. കരുണാകരൻ, ഡോ. കെ.പി. സോമനാഥൻ, ഡോ. കെ.ബി. അടിയോടി, അലങ്കാർ ഭാസ്കരൻ, രവീന്ദ്രൻ കേളോത്ത് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.