നാരായണിയമ്മയുടെ മൃതദേഹം ഇനി വൈദ്യപഠനത്തിന്

ഉള്ള്യേരി: കഴിഞ്ഞദിവസം നിര്യാതയായ ഉള്ളൂർ പോയിലുങ്കൽ താഴെ നാരായണിയമ്മയുടെ മൃതദേഹം മെഡിക്കൽ കോളജ് അനാട്ടമി ഭാ ഗത്തിന് പഠനത്തിനായി കൈമാറി. ത​െൻറ ശരീരം മരണശേഷം മെഡിക്കൽ കോളജിന് നൽകാൻ നേരേത്ത നാരായണിയമ്മ സമ്മതപത്രം ഒപ്പിട്ടുനൽകിയിരുന്നു. കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്നാണ് മൃതദേഹം മെഡിക്കൽ കോളജിൽെവച്ച് കൈമാറിയത്. കോൺഗ്രസ് നേതാവായിരുന്ന പരേതനായ എൻ.കെ. രാഘവൻ നായരുടെ ഭാര്യയാണ് നാരായണിയമ്മ. ജനശ്രീ മണ്ഡലം സെക്രട്ടറിയായ മകൻ എൻ.കെ. രാജൻ കോളജ് അധികൃതരിൽനിന്ന് മൃതദേഹം കൈമാറിയ രേഖ ഏറ്റുവാങ്ങി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സതീഷ് കന്നൂര്, കുറുപ്പച്ചൻകണ്ടി ഗംഗാധരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷമീർ നളന്ദ എന്നിവർ സംബന്ധിച്ചു. നാട്ടിൽനിന്ന് വിലാപയാത്രയായാണു മൃതദേഹം മെഡിക്കൽ കോളജിലെത്തിച്ചത്. റോഡ് ഗതാഗതയോഗ്യമാക്കി ഉള്ള്യേരി: തെരുവത്തുകടവ് കമ്മങ്കോട്ടുതാഴെ-താന്നിയിൽമുക്ക് റോഡി​െൻറ വീതികുറഞ്ഞ മേലോത്തുതാഴെ ഭാഗം കടവ് െറസി. അസോസിയേഷ​െൻറ നേതൃത്വത്തിൽ വീതി കൂട്ടി. അംഗങ്ങളായ സി.കെ. ചന്ദ്രൻ, ശിവദാസ് പട്ടാങ്കോട്ട്, അസീസ് പുതിയോട്ടിൽ, ബാലകൃഷ്ണൻ നായർ കളരിക്കണ്ടി, ബിന്ദു കുമാർ, പി.ടി. വിനോദ്, പി.ടി. അനൂപ്, ഹംസ മരക്കാട്ട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.