ചുരമിറങ്ങി അവരെത്തി; പുഴയും നഗരവും കണ്ട് മടങ്ങാൻ

ചുരമിറങ്ങി അവരെത്തി; പുഴയും നഗരവും കണ്ട് മടങ്ങാൻ പന്തീരാങ്കാവ്: കബനിയുടെ തീരത്താണ് താമസമെങ്കിലും തോണിയിൽ പുഴ യുടെ ഓളങ്ങൾ മുറിച്ചുകടന്ന് അവരിൽ പലരും യാത്ര ചെയ്യുന്നത് ആദ്യമായാണ്. പാട്ട് പാടി, ചാലിയാറി​െൻറ സൗന്ദര്യമാസ്വദിച്ചുള്ള ആ യാത്ര അവർക്ക് പുതിയ അനുഭവമായിരുന്നു. കേരള-കർണാടക അതിർത്തിയിലെ ബാവലി ഗവ. യു.പിയിലെ 51 വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരുമടക്കം 70 പേരാണ് വെള്ളിയാഴ്ച പെരുമണ്ണ വെള്ളായിക്കോട് എം.എം.എൽ.പി സ്കൂളിലെത്തിയത്. പി.വി.സന്തോഷ്, മുഹമ്മദ് ഷരീഫ്, കെ.സി.മനോഹരൻ, ഹാരിസ് പള്ളത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികളെത്തിയത്. ദിവസങ്ങൾക്കുമുമ്പ് ചെറുകുളത്തൂർ ഗവ. എൽ.പിയിലെയും വെള്ളായിക്കോട് എ.എം.എൽ.പി യിലെയും കുട്ടികളും അധ്യാപകരും ബാവലി സന്ദർശിച്ചിരുന്നു. ആദിവാസി ഗോത്ര ജീവിതരീതിയും സംസ്കാരവും മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. ഇതി​െൻറ തുടർച്ചയായാണ് ബാവലി സംഘം പെരുമണ്ണയിലെത്തിയത്. പുഴ യാത്രക്ക് ശേഷം സ്കൂളിലൊരുക്കിയ സാംസ്കാരിക പരിപാടിയിൽ ഗോത്ര കലകൾ അവതരിപ്പിച്ചശേഷം അവർ ചെറുകുളത്തൂർ സ്കൂളിലേക്ക് പോയി. ശനിയാഴ്ച കടപ്പുറം, പ്ലാനറ്റേറിയം, മാനാഞ്ചിറ തുടങ്ങിയ നഗരക്കാഴ്ചകൾക്കുശേഷം ഇവർ നാട്ടിലേക്ക് മടങ്ങും. വെള്ളായിക്കോട് എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ ടി.കെ. അനീഷ്, ജില്ല പഞ്ചായത്ത് അംഗം സി.ഉഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആമിനാബി ടീച്ചർ, കെ. ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്. chaliyar yathra.JPG ബാവലി സ്കൂൾ വിദ്യാർഥികളും വെള്ളായിക്കോട് എ.എം.എൽ.പി സ്കൂളിൽനിന്നുള്ളവരും ചേർന്ന് ചാലിയാറിലൂടെ യാത്ര നടത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.