ഫറോക്ക് ടിപ്പുകോട്ട സംരക്ഷിക്കാൻ പദ്ധതി തയാറാക്കും

ഫറോക്ക്: സാംസ്കാരിക പൈതൃക സംരക്ഷിത സ്മാരകമാക്കി നിലനിർത്താൻ സർക്കാർ തീരുമാനിച്ച ഫറോക്ക് ടിപ്പു സുൽത്താൻ കോ ട്ട ഏറ്റെടുത്ത് സംരക്ഷിക്കാൻ പ്രത്യേക പദ്ധതി തയാറാക്കുമെന്ന് വി.കെ.സി. മമ്മദ് കോയ എം.എൽ.എ അറിയിച്ചു. ഇതിനായി പുരാവസ്തു വകുപ്പു മേധാവികൾ, ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ, ചരിത്ര ഗവേഷകർ തുടങ്ങിയവരുമായി വിശദ ചർച്ച നടത്തും. കോട്ട സംരക്ഷണത്തി​െൻറ ഭാഗമായി സംസ്ഥാന സർക്കാർ ബജറ്റിൽ തുക വകയിരുത്തിയ സാഹചര്യത്തിൽ, കോട്ട സന്ദർശിക്കാനെത്തിയതായിരുന്നു എം.എൽ.എ. ഫറോക്ക് നഗരസഭ ചെയർപേഴ്സൻ, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമുൾപ്പെടെയുള്ള സംഘം വ്യാഴാഴ്ച രാവിലെ കോട്ടയിലെത്തിയിരുന്നു. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ഇതേ രീതിയിലുള്ള ചരിത്രസ്മാരകങ്ങൾ സംരക്ഷിച്ച മാതൃകയിൽ ടിപ്പു കോട്ടയും സംരക്ഷിച്ച്, മ്യൂസിയം, പഠന - ഗവേഷണ കേന്ദ്രം, ചരിത്ര സ്മാരകം എന്നിവ കൂട്ടിയിണക്കിയുള്ള ഒരു പ്രത്യേക പദ്ധതി തയാറാക്കി സർക്കാറിന് സമർപ്പിക്കാൻ വേഗത്തിൽ ശ്രമിക്കുമെന്ന് സന്ദർശന ശേഷം ഫറോക്ക് നഗരസഭാധ്യക്ഷയുടെ ചേംബറിൽ നടന്ന ചർച്ചയിൽ എം.എൽ.എ അറിയിച്ചു. നഗരസഭാധ്യക്ഷ കെ. കമറുലൈല, ഉപാധ്യക്ഷൻ കെ. മൊയ്തീൻകോയ, സ്ഥിരം സമിതി അധ്യക്ഷരായ പി. ആസിഫ്, എം. സുധർമ, കൗൺസിലർമാരായ ഇ. ബാബുദാസൻ, കെ.ടി. അബ്ദുൽ മജീദ്, തൈത്തോടൻ ചന്ദ്രമതി, പ്രകാശ് കറുത്തേടത്ത്, പി. ബിജുകുട്ടൻ, ടി. ഉഷാകുമാരി, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥ കെ.എസ്. ജീവമോൾ, പി.പി. രാമചന്ദ്രൻ, ഗോപി കോടി വീട്ടിൽ, ഉദയകുമാർ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.