പ്രവൃത്തി നിലച്ചു; റോഡിൽ കുത്തിയിരിപ്പ് സമരം

നാദാപുരം: കല്ലാച്ചി-വാണിമേൽ റോഡ് പ്രവൃത്തി നിലച്ചതിൽ പ്രതിഷേധിച്ച് ലീഗ് റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി. ഏറെ മുറവിളികൾക്കും സമരക്കൾക്കും ശേഷം തുടങ്ങിയ റോഡ് പ്രവൃത്തി പാതിവഴിയിൽ നിലച്ചതോടെ കഴിഞ്ഞദിവസം പൊതുമരാമത്ത് വകുപ്പ് അധികതർ പ്രവൃത്തി ആരംഭിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, കരാറുകാരൻ സ്ഥലത്ത് പോലും എത്തിയില്ല. ഇതോടെ ലീഗ് നേതൃത്വത്തിൽ പ്രവർത്തകർ തെരുവം പറമ്പ് ബസ് സ്റ്റോപ്പിനു സമീപം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംഭവത്തിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിലെ പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചിരുന്നു. കോടികൾ ചെലവിട്ട് നിർമിക്കുന്ന റോഡ് നിർമാണത്തിൽ ക്രമക്കേട് നടക്കുന്നതായും ആക്ഷേപമുണ്ട്. പ്രവൃത്തി തുടങ്ങിയില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ലീഗ് തീരുമാനം. എൻ.കെ. ജമാൽ ഹാജി, ഇ. കുഞ്ഞാലി, മനോളി അബ്ദുല്ല ഹാജി, ഇ. ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.