പശ്ചാത്തല സേവന മേഖലക്ക് മുൻതൂക്കം നൽകി നാദാപുരം പഞ്ചായത്ത് ബജറ്റ്

നാദാപുരം: 24. 37 കോടി രൂപ വരവും 23.99 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് നാദാപുരം പഞ്ചായത്ത് ഭരണസമിതി അംഗീകാരം നൽകി. സേവന മേഖലക്ക് 5.95 കോടി രൂപയും പശ്ചാത്തല മേഖലക്ക് 3.70 കോടി രൂപയും മാറ്റിവെച്ചു. കാർഷിക മേഖലക്ക് 95 ലക്ഷവും പട്ടികജാതി വികസനത്തിന് 14.77 ലക്ഷം രൂപയും വകയിരുത്തി. ഭവനനിർമാണം, ഗതാഗതം, സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ തുടങ്ങിയവരുടെ ക്ഷേമം, ഭവന നിർമാണം, ഗതാഗതം, ഭിന്നശേഷി, ട്രോമാ കെയർ തുടങ്ങിയവക്കും ബജറ്റിൽ ഫണ്ട് നീക്കിവെച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻറ് സി.വി. കുഞ്ഞികൃഷ്ണൻ ബജറ്റ് അവതരിപ്പിച്ചു. കെ.എം. രഘുനാഥ്, വി.വി. മുഹമ്മദലി, സി.കെ. നാസർ, കെ. കൃഷ്ണൻ, പി.ടി.കെ. റീജ, നിഷ മനോജ്, വി.എ. അമ്മദ് ഹാജി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.