പണിമുടക്ക്: പ്രചാരണ ജാഥ

ബേപ്പൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തൊഴിലാളികളോടും സർക്കാർ ജീവനക്കാരോടും സ്വീകരിക്കുന്ന ദ്രോഹ നടപടികൾ പിൻവല ിക്കണമെന്നും 11ാം ശമ്പള പരിഷ്കരണ കമീഷനെ ഉടൻ നിയമിക്കണമെന്നും എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ. പ്രദീപൻ ആവശ്യപ്പെട്ടു. തൊഴിൽ സ്ഥാപനങ്ങളിലെ സമാധാനാന്തരീക്ഷം നിലനിർത്താൻ തൊഴിലാളി സംഘടനകൾക്ക് ഉത്തരവാദിത്തം നൽകുന്ന നിയമ ഭേദഗതിയും ജീവനക്കാരുടെ ആർജിതാവധി പരിമിതപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നടപടിയും പ്രതിഷേധാർഹമാണ്. ദ്വിദിന പൊതുപണിമുടക്കി​െൻറ മുന്നോടിയായി എൻ.ജി.ഒ അസോസിയേഷൻ സംഘടിപ്പിച്ച പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.പി. ജംഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി മെംബർ സിജു കെ. നായർ, ജില്ല ജോയൻറ് സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, കെ. സിദ്ദീഖുൽ അക്ബർ, വി.പി. ജോതിഷ്കുമാർ, എലിസബത്ത് ടി. ജേക്കബ്, കെ.പി. സുജിത, ടി. ജിജു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.