കല്ലേരിപ്പാലം നിർമാണം അവസാനഘട്ടത്തിൽ അപ്രോച്​ റോഡ് നിർമാണം ഉടൻ ആരംഭിക്കും

ആയഞ്ചേരി: കല്ലേരിപ്പാലത്തി​െൻറ നിർമാണ പുരോഗതി പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ഒമ്പതു കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പാലത്തി​െൻറ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. നിലവിലുണ്ടായിരുന്ന പാലം തകർന്നതിനെ തുടർന്നാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്. വടകര-മാഹി കനാലിന് കുറുകെയാണ് പാലം നിർമാണം. ഇപ്പോൾ പഴയതും ഇടുങ്ങിയതുമായ മറ്റൊരു പാലം വഴിയാണ് വാഹനങ്ങൾ പോകുന്നത്. ഇടക്കിടെ ഗതാഗതക്കുരുക്കിന് ഇത് ഇടയാക്കുന്നു. പഴയ പാലത്തി​െൻറ കൈവരികൾ തകർന്നത് അപകടഭീഷണി ഉയർത്തുന്നുണ്ട്. ഇപ്പോൾ നിർമാണത്തിലിരിക്കുന്ന പാലത്തി​െൻറ അേപ്രാച് റോഡി​െൻറ നിർമാണം ഉടൻ ആരംഭിക്കും. ഇത് സംബന്ധിച്ച ചർച്ചയിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ് സൻമാരായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, റീന രാജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. ബാലൻ, കെ. ശ്രീലത, എക്സി. എൻജിനീയർ കെ. നന്ദനൻ, അസി. എക്സി. എൻജിനീയർ പി.കെ. ബിജു, അസി. എൻജിനീയർ ഐ.വി. സുഷീൽ, ഓവർസീയർ പ്രമോദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.