'നിണമണിഞ്ഞ താഴ്വാരം' പ്രകാശനം ചെയ്തു

നന്തിബസാർ: നടനും നാടക രചയിതാവുമായ മൊയ്തുവി​െൻറ 'നിണമണിഞ്ഞ താഴ്വാരം' നാടകം പ്രഫ. സി.പി. അബൂബക്കർ പ്രകാശനം ചെയ്തു. തുറയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.പി. പത്മനാഭൻ ഏറ്റുവാങ്ങി. ഇബ്രാഹിം തിക്കോടി പുസ്തക പരിചയം നടത്തി. നന്മ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി നന്മ സംസ്ഥാന വൈസ് പ്രസി. വിൽസൺ സാമുവൽ ഉദ്ഘാടനം ചെയ്തു. എ.എം. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. വി.ഐ. ഹംസ, ബാബുരാജ് കൽപത്തൂർ, മൊയ്തു മാനക്കൽ, മജീദ് കാവിൽ, എം.ടി. ബാബു, കേളപ്പൻ കാർത്തിക എന്നിവർ സംസാരിച്ചു. തുടർന്ന് കവിയരങ്ങും മെഗാ സ്റ്റേജ്ഷോയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.