ജില്ലതല നാടക ക്യാമ്പ്​ സമാപന സമ്മേളനം

മേപ്പയൂർ: ഡോ. പ്രദീപൻ പാമ്പിരികുന്നി​െൻറ സ്മരണക്ക് ചെറുവണ്ണൂര്‍ സബര്‍മതി സാംസ്കാരികക്കൂട്ടം സംഘടിപ്പിച്ച 'പ ൂമരം' കുട്ടികളുടെ ത്രിദിന ജില്ലതല നാടക ക്യാമ്പി​െൻറ സമാപന സമ്മേളനം എഴുത്തുകാരൻ കൽപറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നിരുന്ന നാടകം തളരാനുള്ള പ്രധാന കാരണം ദുര്‍ബലമായ രചനകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാടക പ്രവര്‍ത്തകന്‍ മനോജ് നാരായണ​െൻറ നേതൃത്വത്തില്‍ ചെറുവണ്ണൂരിലെ സബര്‍മതി കലാ സാംസ്കാരിക കേന്ദ്രത്തിലായിരുന്നു ക്യാമ്പ് ഒരുക്കിയത്. പ്രദീപ് മുദ്ര, സത്യന്‍ മുദ്ര, ആംസിസ് മുഹമ്മദ്, മജീഷ് കാരയാട്, ഷൈജു, പ്രജിത്ത് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ലയിലെ 85 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ എൻ.കെ. എടക്കയിൽ അധ്യക്ഷത വഹിച്ചു. മനോജ് നാരായൺ, അജയ് ഗോപാൽ, സജിത, മുഹമ്മദ് ദാനിഷ്, അർഥന, എന്‍. രാഘവന്‍ എന്നിവര്‍ സംസാരിച്ചു. എം. കുട്ടികൃഷ്ണന്‍ സ്വാഗതവും എം.എം. സെമീര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.