കെ.എൻ.എം മദ്റസ സർഗമേളക്ക് സമാപനം

കൊടിയത്തൂർ: കേരള നദ്വത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ ബോർഡി​െൻറ ആഭിമുഖ്യത്തിൽ നടന്ന കൊടിയത്തൂർ, മുക്കം മദ്റസ കോംപ ്ലക്സ് സർഗമേളക്ക് സമാപനം. മുന്നൂറിൽപരം കലാപ്രതിഭകൾ മാറ്റുരച്ച സർഗമേളയിൽ 262 പോയൻറുമായി കക്കാട് മദ്റസത്തുൽ മുജാഹിദീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സിറാജുൽ ഇസ്ലാം മദ്റസ കൊടിയത്തൂർ, സലഫി മദ്റസ ചെറുവാടി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമാപന സമ്മേളനം കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഇ. മോയിൻ അധ്യക്ഷത വഹിച്ചു. കെ.എൻ.എം വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, നിസാർ ഒളവണ്ണ, എം. അബ്ദുറഹിമാൻ മദനി, മുഹമ്മദ് കാരശ്ശേരി, മഞ്ചറ അഹമ്മദ് കുട്ടി, കെ. ദാവൂദ്, ഗഫൂർ കണ്ണഞ്ചേരി, പി.എ. നാസർ, ഖമറുദ്ദീൻ, നൂർ മുഹമ്മദ് മൗലവി, മുഹമ്മദ് മോൻ കെ.പി, എം. ഫവാസ് മൂസ, സി.പി. റമീസ്, റിയാസ് കക്കാട്, ഇ. അബ്ദുൽ ഹമീദ്, എം.എസ്. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.