ചിലവുകൾ ഏറ്റെടുത്തു

മുക്കം: ശിശുസംരക്ഷണ കേന്ദ്രത്തിലെ കുട്ടിയെ ഏറ്റെടുത്ത് ആനയാംകുന്ന് ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ്. കോഴിക്കോട്ടെ ശിശുസംരക്ഷണ കേന്ദ്രമായ തണലിലെ കൊച്ചു പെൺകുട്ടിയുടെ ഒരു വർഷത്തേക്കുള്ള െചലവുകളാണ് എൻ. എസ്.എസ് ഏറ്റെടുത്തത്. പ്രിൻസിപ്പൽ സി.പി. ചെറിയ മുഹമ്മദ് സ്പോൺസർഷിപ്പ് തുക തണൽ സെക്രട്ടറി വിജയനു കൈമാറി. പ്രോഗ്രാം ഓഫിസർ സില്ലി ബി. കൃഷ്ണൻ, ജൽവ, അർജുൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.