ലിഫ്റ്റ് നൽകി; പഴ്സ് പോയി

ഓമശ്ശേരി: ബൈക്കിൽ ലിഫ്റ്റ് ലഭിച്ചയാൾ ബൈക്കുടമയുടെ പോക്കറ്റടിച്ചു. കോഴിക്കോട് യു.എൽ.സി.സി. സൈബർ പാർക്ക് ജീവനക്ക ാരനായ വേനപ്പാറ കുഴിക്കാട്ടിൽ അമലിനാണ് ലിഫ്റ്റ് നൽകിയതിനെ തുടർന്ന് ദുരനുഭവമുണ്ടായത്. അമ്പലത്തിങ്ങലിൽനിന്നും അജ്ഞാതൻ വണ്ടിക്ക് കൈ കാണിച്ച് ലിഫ്റ്റ് ചോദിച്ചു. മേലെ ഓമശ്ശേരി, തിരുവമ്പാടി റോഡിലെത്തിയപ്പോൾ അയാൾ വണ്ടിയിൽ നിന്നും ഇറങ്ങി. അമൽ ഓമശ്ശേരി പെട്രോൾ പമ്പിലെത്തിയപ്പോൾ ബാഗിലിരുന്ന പഴ്സ് കാണാനില്ലായിരുന്നു. സഹയാത്രികൻ അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. പഴ്സിൽ എ.ടി.എം കാർഡ്, ഡ്രൈവിങ് ലൈസൻസ്, 250രൂപ എന്നിവയാണുണ്ടായിരുന്നത്. എല്ലാം നഷ്ടപ്പെട്ടെന്നു കരുതിയ പഴ്സ് ബസ്സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പണം മാത്രമാണ് നഷ്ടപ്പെട്ടത്. പഴ്സ് സമീക്ഷ പ്രവർത്തകർ അമലിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.