കലാകായിക താരങ്ങൾക്ക് സ്വീകരണം നൽകി

ഈങ്ങാപ്പുഴ: പുതുപ്പാടി ഗവൺമ​െൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽനിന്നും സംസ്ഥാന യുവജനോത്സവ ത്തിൽ വിജയം നേടിയ അഭിഷേക് ഭാസ്കരനെയും ദേശീയ സംസ്ഥാന അട്യാ പാട്യ മത്സര വിജയികളായ കായിക താരങ്ങളെയും അനുമോദിച്ചു. പി.ടി.എയുടെയും സൗഹൃദ ക്ലബി​െൻറയും സഹകരണത്തോടെ നടന്ന അനുമോദന ചടങ്ങ് ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷിഹാബ് അടിവാരം അധ്യക്ഷത വഹിച്ചു. സ്കൂളിൽനിന്നു വിരമിക്കുന്ന കായികാധ്യാപകൻ ടി.എം. അബ്ദുറഹ്മാനെ യോഗത്തിൽ പൊന്നാട അണിയിച്ചു. ജില്ല പഞ്ചായത്ത്‌ മെംബർ വി.ഡി. ജോസഫ്, ജനപ്രതിനിധികളായ എം.ഇ. ജലീൽ, ഒതയോത്ത് അഷ്‌റഫ്‌, റീന ടീച്ചർ, അധ്യാപകരായ ജോർജ് വർഗീസ്, ടി.കെ. ഗോപി, മജീദ്, അൽത്താഫ്, ജോബി, ഷമീർ, രൂപേഷ്, ശ്യാംകുമാർ, അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.