പ്ലാസ്​റ്റിക്​ നിരോധനം: നഗര വഴിയോരങ്ങളിൽ തുണിസഞ്ചികളുടെ വിപണനം സജീവം

മുക്കം: പ്ലാസ്റ്റിക് സഞ്ചികൾക്ക് നിരോധനമേർപ്പെടുത്തിയതോടെ നഗര വഴിയോരങ്ങളിൽ തുണി സഞ്ചികളുടെ വിപണനം സജീവമാകു ന്നു. മുക്കം നഗരസഭയിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ചൊവ്വാഴ്ച നിലവിൽവന്നതോടെ കുറ്റിപ്പാല സ്വദേശി വേലായുധ​െൻറ നേതൃത്വത്തിലാണ് ഉന്തുവണ്ടിയിൽ തുണി സഞ്ചി വിൽപന നടത്തുന്നത്. പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ 50 മൈക്രോണി​െൻറ പ്ലാസ്റ്റിക് സഞ്ചികൾ വിൽപന നടത്തിയാൽ നടപടി സ്വീകരിക്കും. കൂടാതെ, പ്ലാസ്റ്റിക് കത്തിച്ചാൽ 10,000 രൂപ പിഴ ഈടാക്കുകയും ചെയ്യും. ചൊവ്വാഴ്ച രാവിലെയാണ് വേലായുധൻ 5000 വർണ തുണി സഞ്ചികളുമായി മുക്കത്തെത്തിയത്. ഒരുകിലോ മുതൽ 10 കിലോ വരെ സാധനങ്ങൾ ഉൾക്കൊള്ളാൻ പറ്റിയ സഞ്ചികളാണിവ. ഒരു കിലോ തുണി സഞ്ചി 550 രൂപക്കാണ് വേലായുധൻ വിൽപന നടത്തുന്നത്. നിരോധനത്തെ തുടർന്ന് പഴം, പച്ചക്കറി കടക്കാരും തുണി സഞ്ചികൾ എത്തിച്ചിട്ടുണ്ട്. 60 പൈസ, 1.50 രൂപ, 10 രൂപ വിലയിലുള്ള തുണി സഞ്ചികളും കച്ചവടക്കാർ കടകളിൽ കരുതിവെച്ചിട്ടുണ്ട്. മുക്കം നഗരസഭയിലെ ഹരിതസേനക്കാർ പ്രത്യക തുണികൾ വാങ്ങി തുന്നിയെടുക്കുന്ന സഞ്ചികൾ 15 രൂപ നിരക്കിലും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.