ത്രിവർണ തിയറ്റേഴ്സ് വാർഷികം

പന്തീരാങ്കാവ്: ഒളവണ്ണ ത്രിവർണ തിയേറ്റഴ്സി​െൻറ 23ാം വാർഷികം ആഘോഷിച്ചു. കെ.പി.സി.സി സാംസ്കാരിക സാഹിതി ചെയർമാൻ ആര് യാടൻ ഷൗക്കത്ത് വീൽചെയർ നൽകി ഉദ്ഘാടനം നിർവഹിച്ചു. ഒളവണ്ണ പഞ്ചായത്ത് മെംബർ പി. ജയരാജൻ നിർധനരായ രോഗികൾക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. നല്ലളം പൊലീസ് സബ് ഇൻസ്പെക്ടർ യു. സനീഷ് ഓക്സിജൻ സിലണ്ടർ വിതരണം ചെയ്തു. സ്വാഗതസംഘം ചെയർമാൻ മoത്തിൽ അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എ. ഷിയാലി എന്നിവർ സംസാരിച്ചു. എൻ. പരീക്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡൻറ് എ. ലെനിൽകുമാർ സ്വാഗതവും സെക്രട്ടറി എ. ഷൈജു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.