വാസ്​കുലർ സർജറി യൂനിറ്റി​െൻറ വാർഷിക ദിനാചരണം

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ വാസ്കുലർ സർജറിക്ക് ഉപവിഭാഗം പ്രവർത്തനം തുടങ്ങിയിട്ട് ഒരുവർഷം തികയുന്ന അവ സരത്തിൽ കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ചികിത്സ നേടി രോഗം ഭേദമായവരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നതിനുമായി വാസ്കുലാർ ദിനം ആചരിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. വി.ആർ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. വാസ്കുലർ സർജൻ ഡോ. എസ്. ചന്ദ്രശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു. വെരിക്കോസ് വെയിൻ അസുഖത്തിനുള്ള അതിന്യൂതന കീഹോൾ എൻഡോവീനസ് ശസ്ത്രക്രിയ സംവിധാനത്തി​െൻറ ഉദ്ഘാടനവും ചടങ്ങിൽ മേയർ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.