ഇ.പി. ജ്യോതിക്ക്​ സിറ്റിലൈറ്റ് പുരസ്കാരം

കോഴിക്കോട്: സിറ്റിലൈറ്റ് പബ്ലിക്കേഷൻസി​െൻറ ഈ വർഷത്തെ എക്സലൻസി പുരസ്കാരം ഇ.പി. ജ്യോതിക്ക്. സാഹിത്യരംഗത്തെ മികവുറ്റ രചനകൾ പരിഗണിച്ചാണ് പുരസ്കാരം. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം 19ന് എറണാകുളത്ത് നടക്കുന്ന പരിപാടിയിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ജ്യോതിക്ക് ഒ.വി. വിജയൻ സാഹിത്യ പുരസ്കാരം, നന്മ യുവകലാസാഹിത്യ പുരസ്കാരം, കരൂർ, ബാലാമണിയമ്മ, മാധവിക്കുട്ടി, സുകുമാർ അഴീക്കോട് പുരസ്കാരങ്ങൾ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഓർമകളുടെ അധ്യായം, ആത്മാവി​െൻറ ചോദ്യങ്ങൾ, ഇടവപ്പാതിയിൽ, ശവംതീനികളുടെ പ്രണയം തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ. കാലിക്കറ്റ് യൂനിവേഴ്സിറ്റി മലയാള കേരള പഠന വിഭാഗത്തിൽ ഗവേഷകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.