കേന്ദ്രത്തിൽ വർഗീയ ഫാഷിസവും കേരളത്തിൽ വർഗഫാഷിസവും ഭരിക്കുന്നു -കെ. സുധാകരൻ

കുറ്റ്യാടി: കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വർഗീയ ഫാഷിസ്റ്റ് ഭരണമാണെങ്കിൽ കേരളത്തിൽ പിണറായി വിജയ​െൻറ നേതൃത്വത്തിൽ വർഗ ഫാഷിസ്റ്റ് ഭരണമാണ് നടക്കുന്നതെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ. കേന്ദ്ര, കേരള സർക്കാറുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരെ കുറ്റ്യാടിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് എസ്.ജെ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എം. ചന്ദ്രൻ, ഡി.സി.സി സെക്രട്ടറി മുനീർ എരവത്ത്, കെ.പി. രാജൻ, ശ്രീജേഷ് ഈരത്ത്, സി.കെ. കുറ്റ്യാടി, പി.പി. ദിനേശൻ, നൗഷാദ് കോവില്ലത്ത് എന്നിവർ സംസാരിച്ചു. വിവിധ പാർട്ടികളിൽനിന്ന് കോൺഗ്രസിൽ ചേർന്നവർക്ക് കെ. സുധാകരൻ അംഗത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.