ജലസേചന പദ്ധതി പ്രവൃത്തി ഉദ്ഘാടനം

കക്കോടി: കിരാലൂര്‍ ജലസേചന പദ്ധതി പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിര്‍വഹിച്ചു. കിരാലൂര്‍ പാടശേഖരത്തിലെ നിലവിലെ കുളം കൃഷിക്ക് ഉപയോഗിക്കുന്നതിനായി 2018 - 19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പമ്പ് ഹൗസി​െൻറയും മറ്റും നിര്‍മാണം തുടങ്ങുന്നതിനായി ജില്ല പഞ്ചായത്താണ് പത്ത് ലക്ഷം വകയിരുത്തിയത്. ചടങ്ങില്‍ ജില്ല പഞ്ചായത്ത് മെംബര്‍ ടി. ജുമൈലത്ത് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ ആര്‍. ബിന്ദു വിഷയാവതരണം നടത്തി. ടി. അഹമ്മദ് കബീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി, വാര്‍ഡ് മെംബര്‍ പി.കെ. പ്രേമവല്ലി, പി. ശോഭീന്ദ്രൻ, എം. മുകുന്ദന്‍, പി. പത്മനാഭന്‍ നായര്‍, സുജേഷ്, സുധാകരന്‍, മധുസൂദനന്‍ പുതിയേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.