കത്തറമ്മലിൽ പ്ലാസ്​റ്റിക് ശേഖരണം

കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്ത് ഗ്രീൻ ക്ലീൻ കിഴക്കോത്ത് പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു. പ്ലാസ്റ്റിക് കവറുകൾ, ചെരുപ്പ്, തെർമോക്കോൾ, കുപ്പി, ഗ്ലാസ് തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ഹരിത കർമസേനക്ക് പുറമെ കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, വാർഡ് വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കാളികളായി. ജനുവരി ഒന്ന് മുതൽ കച്ചവട സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് കവറുകൾ പൂർണമായും ഒഴിവാക്കും. അങ്ങാടിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ മാറ്റാൻ മത-രാഷ്ട്രീയ സംഘടനകൾക്ക് നോട്ടീസ് നൽകി. കടകളിലുൾപ്പെടെ ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ പരിശോധന കർശനമാക്കുമെന്ന് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ.കെ. ജബ്ബാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.