കുടുംബസംഗമം നടത്തി

ബേപ്പൂർ: അഞ്ഞൂറോളം അംഗങ്ങളുള്ള അവറാങ്കാത്ത് കുടുംബത്തി​െൻറ വാർഷികസംഗമം ഹമാരേ ഹഫ്സാനി നടുവട്ടം ഒ.എൻ.ബി വില്ലയിൽ മുഹമ്മദ് സലഫിയുടെ മുഖ്യ പ്രഭാഷണത്തോടെ ആരംഭിച്ചു. കൊല്ലം അബ്ദുൽ ഖാദർ ഹാജി അനുസ്മരണ പ്രഭാഷണം ഹുസൈൻ കോയ തങ്ങൾ നടത്തി. ഒ.എൻ. മുഹമ്മദ് കോയ, എ.ടി. അബ്ദുല്ലക്കുട്ടി, ഒ .എൻ. അംജത്, അബൂബക്കർ കിനാലൂർ എന്നിവർ സംസാരിച്ചു. ജില്ലതല ഗുസ്തിമത്സരത്തിൽ ജേതാവായ അഫാം അബ്ദുൽ കാദർ, ജില്ല കോൽക്കളി മത്സരത്തിൽ വിജയിച്ച ജിനാൻ, ജില്ലതല ഫുട്ബാൾ ടീം അംഗം അഹമ്മദ് ഷമീം, ഐ.എസ്.ടി.ടി മത്സരപ്പരീക്ഷയിൽ ജില്ല ടോപ്പറായ ഷംല ഫാത്തിമ എന്നിവർക്കുള്ള സമ്മാനദാനം കുറ്റ്യാടി മുഹമ്മദ് നിർവഹിച്ചു. ഫുട്ബാൾ, ബാഡ്മിൻറൺ മത്സരങ്ങളിൽ വിജയിച്ച ടീമുകൾക്കുള്ള സമ്മാനവിതരണം മണലോടി അയ്യൂബ്, അസീസ് പുല്ലാളൂർ എന്നിവർ നിർവഹിച്ചു. കലാകായിക, ക്വിസ് മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം എ.പി. റഹൂഫ് എലത്തൂർ നിർവഹിച്ചു. എ.ടി. ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. എ.ടി. ഇസ്മായിൽ സ്വാഗതവും സ്വാലിഹ് കാപ്പാട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.