ഖവാലിയോടെ കാമ്പയിൻ ഇന്ന്​ സമാപിക്കും

മുക്കം: വെസ്റ്റ് ചേന്ദമംഗലൂർ, പൊറ്റശ്ശേരി ജമാഅത്തെ ഇസ്ലാമി ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ നവംബർ, ഡിസംബർ മാസങ്ങളിലാ യി നടന്നുവരുന്ന 'ഒരുമിക്കാം നന്മക്കായ്' കാമ്പയിൻ സമാപന സമ്മേളനം ശനിയാഴ്ച അൻസാർ സ​െൻററിൽ നടക്കും. മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. പ്രദേശത്തെ സേവനരംഗത്തെ സന്നദ്ധ പ്രവർത്തകരെ യോഗത്തിൽ ആദരിക്കും. തുടർന്ന് സർഗവേദി കലാകാരന്മാർ അണിനിരക്കുന്ന ഖവാലിയും കലാവിരുന്നും അരങ്ങേറും. പൂവാറൻതോട് മാലിന്യമുക്ത ഗ്രാമത്തിലേക്ക് മുക്കം: പൂവാറൻതോടിനെ സമ്പൂർണ പ്ലാസ്റ്റിക് മാലിന്യമുക്ത ഗ്രാമമാക്കാനുള്ള കർമപദ്ധതികളാവുന്നു. പൂവാറൻതോട് ഗവ. എൽ.പി സ്കൂളും കോളജ് ഓഫ് അപ്ലൈഡ്‌ സയൻസസ് തിരുവമ്പാടി എൻ.എസ്.എസ് യൂനിറ്റും സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. പൂവാറൻതോട്‌ ഗവ. എൽ.പി സ്കൂളിൽ ആരംഭിച്ച പുനർജനി സപ്തദിന ക്യാമ്പി​െൻറ പ്രവർത്തനങ്ങളുടെ ഭാഗമായി കോളജിലെ എൻ.എസ്.എസ് വളൻറിയർമാരും തൊഴിലുറപ്പ്-കുടുംബശ്രീ പ്രവർത്തകരും ഗവ. എൽ.പി സ്കൂൾ അധികൃതരും പഞ്ചായത്ത് അംഗങ്ങളും ചേർന്നായിരുന്നു പ്രവർത്തനം നടത്തിയത്. സംഘാംഗങ്ങൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ആനക്കല്ലുംപാറ, തമ്പുരാൻകൊല്ലി, ഒറ്റപ്ലാവ്, കടേത്തിക്കുന്ന് പ്രദേശങ്ങളിൽനിന്ന് അമ്പതോളം ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. പൂവാറൻതോട് ഗവ. സ്കൂൾ പരിസ്ഥിതി ക്ലബും വാർഡ് മെംബറും ചേർന്ന് അവ സംസ്കരണ കേന്ദ്രത്തിന് കൈമാറി. വീടുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ക്യാമ്പി​െൻറ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് നിർവഹിച്ചു. വാർഡ് മെംബർ ജോണി വാളിപിലാക്കൽ, ജെയ്സൺ മണിമല, ഹെഡ്മാസ്റ്റർ ഷാഫി കോട്ടയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.